0%

Chapter Title : The Hole 10 [Jarvis]

Author : Jarvis Read All Parts 78.7K

ചെറുപ്പം മുതലേ അവൻ്റെ പെരുമാറ്റം ഒരു സൈക്കോ പോലെ ആയിരുന്നു. സ്കൂളിൽ പഠിക്കുമ്പോ ചെറിയ കാര്യങ്ങൾക്ക് പോലും അവൻ കൂടെ പഠിക്കുന്നവരെ ക്രൂരമായി ഉപദ്രവിക്കും.

റോക്കി ജയിലിൽ ആയത് നഗരത്തിൽ നാലു പെണ്ണുങ്ങളെ ക്രൂരമായി കൊന്ന കുറ്റത്തിനായിരുന്നു.

മറ്റുള്ള ഗുണ്ടകൾ പണത്തിനും അധികാരത്തിനും വേണ്ടി കൊല്ലുമ്പോൾ റോക്കി അതൊരു ലഹരി ആയി ചെയ്തു കൊണ്ടിരുന്നു.

കോടതി തൂക്കു കയറിനു വിധിച്ചപ്പോൾ ഭാർഗവൻ്റെ രാഷ്ട്രീയ ബന്ധം കൊണ്ട് ജീവ പരിന്ത്യം ആയി കുറഞ്ഞു.

ജയിലിൽ സഹ തടവുകാരുമായി ആക്രമണം തുടങ്ങിയപ്പോൾ ജയിൽ വാർഡ്മാർ അവനെ പിടിച്ചു ഈ മെൻ്റൽ ഹോസ്പിറ്റലിൽ ആക്കി…..

അവരുടെ ജീപ്പ് ഹോസ്പിറ്റലിൻ്റെ വലിയ ഗേറ്റിന് മുന്നിൽ നിന്നു. ഒരു പ്രേത കോട്ടയെ തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ആ മെൻ്റൽ ഹോസ്പിറ്റൽ.

രാമപ്പൻ ജീപ്പിൻ്റെ ഹോൺ അടിച്ചു. അപ്പൊ അകത്ത് നിന്നും സുമോ ഗുസ്തികരനെ പോലെ ഉള്ള ഒരു സെക്യൂരിറ്റിക്കാരൻ വന്നു നിന്നു.

ഗുണ്ടകളായ അവർ മൂന്നു പേരും അയാളെ കണ്ടു ഒന്നു ഭയന്നു.

“നിങ്ങള് ആരാ ? എന്തു വേണം ?”

രാമപ്പൻ വന്ന കാര്യം പറഞ്ഞു കൊടുത്തു.

അയാള് ഗേറ്റ് വലിയ ശബ്ദത്തോടെ തുറന്നു. ജീപ്പ് ഹോസ്പിറ്റലിന് മുന്നിൽ ഇട്ടു അവർ മൂന്നു പേരും ഇറങ്ങി.

പൊടിയും കരിയിലയും നിറഞ്ഞ ആ കെട്ടിടത്തിന് ഉള്ളിലേക്ക് അവർ കയറി.

അവിടെ റിസപ്ഷൻ പോലെ തോന്നിക്കുന്ന ഒരു റൂം ഉണ്ടായിരുന്നു. അവർ ആ റൂമിനു വാതിലിൽ മുട്ടി. വാതിൽ തുറന്നു സുന്ദരിയായ ഒരു സ്ത്രീ പുറത്തേക്കു വന്നു.

ഏകദേശം മുപ്പത് വയസു തോന്നിക്കുന്ന അവർ വെള്ള സാരിയും

💬 Comments

View all comments