Chapter Title : The Hole 10 [Jarvis]
തോന്നി. പെട്ടെന്ന് ബോധം മറഞ്ഞു അവൻ കട്ടിലിൽ കിടന്നു.
ടീന അവനെ രണ്ടു മൂന്നു തവണ കുലുക്കി വിളിച്ചു. അനക്കം ഇല്ല.
സണ്ണി പറഞ്ഞത് പോലെ ഇനി ഇരുപത്തിനാല് മണിക്കൂർ ഡീപ് സ്ലീപ്.
അവൾ വേഗം ഗൗൺ ഇട്ടു കൊണ്ട് അവൻ്റെ ലാപ്ടോപ്പിന് മുന്നിൽ ഇരുന്നു.
അവൾ വേഗം പാസ്‌വേഡ് ക്രാക്ക് ചെയ്തു.
ലാപ്ടോപ്പിൽ അവൾ നാളത്തെ സെക്യൂരിറ്റി ഗാർഡുകളുടെ ഷിഫ്റ്റിങ്ങിൽ ചില മാറ്റങ്ങൾ വരുത്തി.
അതിൻ്റെ നോട്ടിഫിക്കേഷൻ ഗാർഡുകളുടെ ഫോണിൽ വന്നു. അതിനു ശേഷം സെക്യൂരിറ്റി ക്യാമറ ദൃശ്യങ്ങളിൽ ചില മാറ്റങ്ങൾ വരുത്തി.
താൻ വന്ന എല്ലാ ദൗത്യവും പൂർത്തിയാക്കി എന്ന വിശ്വാസത്തിൽ അവൾ റൂമിൽ നിന്നും ഇറങ്ങി…
**********
ഐസക്ക് മെൻ്റൽ ഹോസ്പിറ്റൽ….
തമിഴ്നാട് കർണ്ണാടക അതിർത്തിയിൽ ഉള്ള ഈ മെൻ്റൽ ഹോസ്പിറ്റൽ നടത്തുന്നത് അമ്പതുകാരനായ ആംഗ്ലോ ഇന്ത്യൻ ആയ പ്രൊഫസർ ഐസക്ക് മാത്യു ആയിരുന്നു.
റഷ്യയിൽ തടിവുപുളികളെ ഒരു പ്രത്യേക രീതിയിൽ ടോർച്ചർ ചെയ്യിപ്പിച്ചിരുന്ന ആളാണു ഐസക്ക്.
ഗവൺമെൻ്റ് മാറിയപ്പോൾ ഐസക്ക് ഇന്ത്യയിൽ തിരിച്ചെത്തി.
ഒരു മെൻ്റൽ ഹോസ്പിറ്റൽ പണിതു.
ജയിലിൽ ഉള്ള ക്രിമിനലുകളായ ഭ്രാന്താന്മാരെ ആയിരുന്നു അവിടെ പ്രധാനമായും ഉണ്ടായിരുന്നത്.
ഐസക്കിൻ്റെ ചില പരീക്ഷണങ്ങൾക്ക് അവരെ ഉപയോഗിച്ചിരുന്നു.
അവിടെക്കായിരുന്നു രാമപ്പൻ്റെയും കൂട്ടരുടെയും യാത്ര. ഭാർഗവൻ്റെ നിർദേശ പ്രകാരം അവൻ്റെ അനിയൻ റോക്കിയെ കൊണ്ട് വരാൻ.
റോക്കി ഇപ്പൊ കഴിയുന്നത് മെൻ്റൽ ഹോസ്പിറ്റലിലാണ്.
സൈക്കോ റോക്കി എന്നാണ് നാട്ടുകാർ വിളിക്കുന്നത്.
ഇരുപത്തിയഞ്ച് വയസുള്ള ഒരു ചെറുപ്പക്കാരാനാണ് റോക്കി.
ഭാർഗവൻ്റെ സ്വന്തം അനിയൻ അല്ല റോക്കി. അഛൻ്റെ രണ്ടാം ഭാര്യയിൽ ഉള്ള മകനാണ് റോക്കി.
💬 Comments
View all comments