0%

Chapter Title : The Hole 10 [Jarvis]

Author : Jarvis Read All Parts 63.8K

പുറത്തേക്ക് ഇട്ടു. ആ ചാക്ക് അഴിച്ചു. അതിൽ ഭാർഗവൻ്റെ സംഘത്തിൽ ഉള്ള മുത്തു ആയിരുന്നു. അവൻ്റെ മുഖത്ത് എല്ലാം ഇടി കൊണ്ട പാടുകൾ. അവൻ പകുതി ബോധത്തിൽ ആയിരുന്നു.

ഹംസ കൈ നീട്ടിയതും ഒരുത്തൻ രണ്ടടി നീളം ഉള്ള ഒരു സ്റ്റീൽ കത്തി അവൻ്റെ കയിൽ വെച്ച് കൊടുത്തു. അതിൽ പിടി മുറുക്കി കൊണ്ട് പറഞ്ഞു.

“ഇനി ഈ തെരുവ് എൻ്റേതാ, ആരെങ്കിലും എതിർക്കാൻ നിന്നാൽ അവൻ്റെ ഗതി ഇതാകും.”

അവൻ കത്തി കൊണ്ട് മുത്തുവിനെ ആഞ്ഞു വെട്ടി. ചോര മുഖത്തെല്ലാം തെറിച്ചു.

ഇതു കണ്ട ആളുകൾ ഭയന്നു അവരുടെ കുടിലിൽ കയറി.

ഇതെല്ലാം ഒളിച്ചു നിന്ന് കണ്ടു പേടിച്ചു നിൽക്കുകയാണ് രാമപ്പൻ.

അവൻ വേഗം ഓടി ഭാർഗവൻ്റെ അടുത്തെത്തി വിവരം പറഞ്ഞു.

ബാബുവും പാപ്പനും രാമപ്പനും ഒരു ആക്രമണത്തിന് തയാറായി നിന്നു.

ഹംസയും ഗുണ്ടകളും അപ്പോഴേക്കും അവരുടെ വീട് വളഞ്ഞിരുന്നു.

കൈയിൽ ചോര പുരണ്ട കത്തിയും ചോര കറ ഉള്ള മുഖവുമായി ഹംസ ഭാർഗവൻ കിടക്കുന്ന കട്ടിലിനു അടുത്തെത്തി.

രാമപ്പനും ബാബുവിനും ഒന്നും ചെയ്യാൻ പറ്റുന്നതിന് മുമ്പ് ഹംസയുടെ ആളുകളുടെ വാൾ മുനകൾ അവരുടെ നേരെ വന്നു. അവർ അനങ്ങാതെ നിന്നു.

ഭാർഗവൻ തൻ്റെ കഥ കഴിഞ്ഞു എന്നു മനസിലാക്കിയ നിമിഷം, ഹംസ അയാളെ നോക്കി ഒന്നു ചിരിച്ചിട്ട് അടുത്തുള്ള കസേരയിൽ ഇരുന്നു.

കത്തി മുന ഭാർഗവൻ്റെ നെഞ്ചിന് നേരെ വെച്ചു കൊണ്ട് പറഞ്ഞു.

“ഭാർഗവാ ഇപ്പൊ എനിക്ക് നിന്നെ തീർക്കാം. എന്നാ ഞാൻ അതു ചെയ്യുന്നില്ല. നിൻ്റെ ഈ കിടപ്പ് കാണുന്നതാ എനിക്കിഷ്ടം.”

ഹംസ

💬 Comments

View all comments