0%

Chapter Title : The Hole 10 [Jarvis]

Author : Jarvis Read All Parts 63.8K

ഒരു ബീഡി കത്തിച്ചു പുക ഭാർഗവൻ്റെ മുഖത്തേക്ക് ഊതി.

ഭാർഗവൻ ചുമച്ചു.

“ഇനി ഈ തെരുവ് ഞാൻ ഭരിക്കും. നാളെ തൊട്ടു എൻ്റെ ആളുകൾ ഇവിടെ പിരിവ് നടത്തും. നീ പേടിക്കണ്ട ഒരു വീതം പിച്ച പോലെ നിനക്കും തരാം.”

ഭാർഗവൻ മുഖം ദേഷ്യം കൊണ്ട് ചുവന്നു. അവനെ വെട്ടി കഷണങ്ങളാകൻ അവനു തോന്നി. എന്നാൽ ഈ അവസ്ഥയിൽ ഒന്നിനും പറ്റില്ല. തൻ്റെ ആളുകൾക്കും അവനെ നേരിടാൻ പറ്റില്ല.

“എന്താടാ പട്ടി നീ ആലോചിക്കുന്നത്” എന്ന് ചോദിച്ചു കൊണ്ടു ഹംസ ബീഡി എടുത്തു അവൻ്റെ കവിളിൽ വെച്ച് കുത്തി.

ഭാർഗവൻ ഒരു നിമിഷം വേദന കൊണ്ട് പുളഞ്ഞു.

ഹംസയുടെ നോട്ടം പിന്നെ കൊഴുത്ത വസന്തിയുടെ ദേഹത്തായി.

അവളുടെ അടുത്ത് ചെന്നു സാരിയുടെ തലപ്പ് എടുത്തു തൻ്റെ മുഖത്തെ ചോര തുടച്ചു.

അവളെ നോക്കി ഒരു വഷളൻ ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഞാൻ ഇടക്ക് വരാം.”

ഹംസയും ആളുകളും ഇറങ്ങി. ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ നിന്ന ബാബുവിനെയും രാമപ്പനെയും പാപ്പനെയും ഞെട്ടിച്ചു കൊണ്ട് ഭാർഗവൻ പറഞ്ഞു.

“എടാ നമുക്ക് റോക്കിയെ ഇറക്കണം.”

“ആര് നമ്മുടെ സൈക്കോ റോക്കിയോ?”

ബാബു ഉറക്കെ ചോദിച്ചു.

“അതെ അവൻ തന്നെ, ഇനി ഹംസയോട് മുട്ടി നിൽക്കാൻ അവനെ പറ്റൂ.”

“അണ്ണാ അവൻ ഇറങ്ങിയാൽ ചോര കളം ആകും ഇവിടെ.” രാമപ്പൻ ഭയത്തോടെ പറഞ്ഞു.

“അതു വേണമെടാ, ഹംസയെ തീർത്തു കഴിഞ്ഞാൽ പിന്നെ ആ രമേശനെ..”

ഭാർഗവൻ കാറി തുപ്പി കൊണ്ട് പറഞ്ഞു.

ഭാർഗവൻ അവരോട് ഫോണിൽ ചില നമ്പരുകൾ പറഞ്ഞു.

💬 Comments

View all comments