Chapter Title : The Hole 10 [Jarvis]
അവർ കോൾ ഡയൽ ചെയ്തു ഭാർഗവൻ്റെ ചെവിയിൽ വെച്ചു കൊടുത്തു. ഭാർഗവൻ തമിഴിൽ ആരോടോ എന്തൊക്കെയോ സംസാരിച്ചു. അതിനു ശേഷം അവരോട് പറഞ്ഞു.
“നിങ്ങള് അങ്ങോട്ട് വിട്ടോ, ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്.”
അവർ മൂന്നു പേരും അല്പം ഭയത്തോടെ ജീപ്പിൽ കയറി നേരെ ഐസക്ക് മെൻ്റൽ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.
********
രമേശൻ്റെ പുതിയ കടയുടെ ഉൽഘാടനം.
നാട്ടിലെ രമേശനെ അറിയാവുന്ന പലരും വന്നിട്ടുണ്ടായിരുന്നു. ഭാസ്കരൻ മേസ്തിരിയുടെ മേൽനോട്ടത്തിൽ പണി കഴിപ്പിച്ച കട.
ആ പഴയ ചെറിയ കടയിൽ നിന്നും പുതിയ കട ഒരു മിനി സൂപ്പർമാർക്കറ്റ് എന്നു തന്നെ പറയാം.
ഓരോ സാധനങ്ങൾക്കും ഓരോരോ സെക്ഷനുകൾ അങ്ങനെ ആ ചെറിയ കട ആകെ മാറി.
വേലുവും ലീലയും പുലർച്ചെ തന്നെ കടയിൽ എത്തിയിരുന്നു.
അവരായിരുന്നു കടയിൽ അലങ്കര പണികൾ എല്ലാം ചെയ്തത്.
പിന്നാലെ ആളുകളും വന്നു. പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു ഉൽഘാടനം ചെയ്യുന്നത്.
രമേശൻ പുതിയ ജീപ്പിൽ പാഞ്ഞു വന്നു നിന്നു. ജീപ്പിൽ വീണയും രാധികയും കിച്ചുവും ഉണ്ടായിരുന്നു. രാധികയും വീണയും നന്നായി ഒരുങ്ങി തന്നെയാണ് വന്നത്.
പുതിയ സാരിയും മേക്കപ്പും എല്ലാം ചേർന്ന് വന്ന പുരുഷന്മാരുടെ നോട്ടം അവരുടെ മേലായിരുന്നു.
രാധികയും വീണയും നന്നായി ഒന്നു കൊഴുത്തു.
എല്ലാ ദിവസങ്ങളിലും രമേശൻ്റെ കൈ പണിയുടെ ഫലമായിരുന്നു അവരുടെ ആ കൊഴുത്ത ശരീരം.
കട കാണാൻ വന്ന ആളുകൾക്ക് രാധികയും വീണയും ലീലയും ചേർന്നു ജ്യൂസും ലഡുവും വിതരണം ചെയ്തു കൊണ്ടിരുന്നു.
രമേശൻ ഉദ്ഘാടനത്തിന് വന്ന ആളുകളോട് സംസാരിച്ചു നിന്നു.
രമേശൻ്റെ മാറ്റം എല്ലാവർക്കും അത്ഭുതമായി. പണ്ടു കണ്ട
💬 Comments
View all comments