0%

Chapter Title : The Hole 10 [Jarvis]

Author : Jarvis Read All Parts 66.4K

നിങ്ങൾ എടുക്കുന്ന സാധനത്തിനു പകുതി പൈസ തന്നാൽ മതി.”

ഇതു കേട്ടതും ആളുകൾ തിരക്കു കൂട്ടി സാധനങ്ങൾ വാങ്ങാൻ തുടങ്ങി.

ലീലയും വേലുവും കുറച്ചു ബുദ്ധിമുട്ടി. രാധികയും വീണയും കളത്തിൽ ഇറങ്ങിയതും കാര്യങ്ങൾ വേഗത്തിലായി.

ആളുകൾ സാധനങ്ങൾ വാങ്ങാൻ വന്നു കൊണ്ടിരുന്നു. രമേശൻ ഈ സമയം ഭാസ്കരനും പണിക്കർക്കും പുതിയ ഡ്രസ്സുകൾ കൊടുക്കുന്ന തിരക്കിലായിരുന്നു. രമേശൻ ഭാസ്കരൻ്റെ ഭാര്യ സരസുവിനെയും പരിചയപ്പെട്ടു.

സെറ്റ് സാരി ഉടുത്തു വശ്യമായി ചിരിച്ചു കൊണ്ട് നിൽക്കുന്ന സരസുവിൽ തനിക്കു പറ്റിയ ഒരു ഇരയെ അവൻ കണ്ടു.

**********

അഹമ്മദ് അന്നു സൂപ്പർമാർക്കറ്റിൽ പോയില്ല. വീട്ടിൽ തന്നെ. ബംഗ്ലാവിന് മുകളിലെ ബാൽക്കണിയിൽ ഇരുന്നു അഹമ്മദ് അഞ്ചാമത്തെ ഗ്ലാസ് വിസ്കിയും അകത്താക്കി..

അയാളുടെ മനസിൽ അപ്പൊ രമേശനോടുള്ള എരിയുന്ന പകയായിരുന്നു.

ആറാമത്തെ ഗ്ലാസ് പെഗ് ഒഴിക്കുമ്പോഴാണ് റസിയ വരുന്നത്.

“നീ എവിടെ പോയതാടി..” അഹമ്മദ് ദേഷ്യത്തോടെ ചോദിച്ചു.

“അതു ഉപ്പ രമേശൻ ചേട്ടൻ്റെ കടയുടെ ഉൽഘാടനം.”

“ഫാ കഴുവേറി മോളേ.” അഹമ്മദ് കൈയിലെ ഗ്ലാസ് ചുവരിൽ എറിഞ്ഞു പൊട്ടിച്ചു.

നീ എന്തിനാണ് അങ്ങോട്ട് പോയതെന്ന് ചോദിച്ചു അവളുടെ കരണത്ത് ആഞ്ഞടിച്ചു.

“എന്താ ഉപ്പ ഇത്.” അവൾ കരണം തടവി കൊണ്ട് ചോദിച്ചു.

“അടങ്ങി ഒതുങ്ങി ഇരുന്നോണം. ഇനി അവൻ്റെ അടുത്തേക്ക് എങ്ങാനും പോയാൽ.”

റസിയ പിന്നെ ഒന്നും മിണ്ടിയില്ല. അവൾ തൻ്റെ റൂമിലേക്ക് നടന്നു. പോണ വഴിയിൽ മജീദിനെ കണ്ടു. അവനെ രൂക്ഷമായി ഒന്നു നോക്കിയിട്ടു അവൾ റൂമിൽ കയറി കതകടച്ചു.

അഹമ്മദ് വെള്ളം പോലും ചേർക്കാതെ കുപ്പി വായിലേക്ക് ഒഴിച്ചു.

“രമേശാ നിന്നെ

💬 Comments

View all comments