Chapter Title : The Hole 3[Jarvis]
അഹമ്മദ് ഒരു വഷളൻ ചിരിയോടെ പറഞ്ഞു.
“പിന്നെ രമേശന് ഒരു സഹായം ചെയ്യാം, എൻ്റെ സൂപ്പർമാർക്കറ്റിനു പാർക്കിങ് സ്പേസ് കുറവാണ് എന്ന് തനിക്ക് അറിയല്ലോ, തൻ്റെ ഈ സ്ഥലം കൊള്ളാം, ഇവിടെ ഒന്ന് പൊളിച്ച് റെഡി ആക്കിയാൽ ഒരു 50 കാർ പാർക്ക് ചെയ്യാം, താൻ ഈ സ്ഥലം വിട്ടു കള, ഞാൻ നല്ല വില തരാം.”
“തൻ്റെ പൈസയും കോപ്പും ഒന്നും വേണ്ട,” വേലു ദേഷ്യത്തിൽ പറഞ്ഞു.
“എന്താടാ കറുമ്പാ മുതലാളിയുടെ വായ ഇപ്പൊ നീ ആണോ.” അഹമദ് കളിയാക്കി പറഞ്ഞു.
വേലു രമേശൻ്റെ മുഖത്ത് നോക്കി, രമേശൻ ഒന്നും മിണ്ടാതെ ഇരിക്കുകയാണ്, രമേശട്ടനു ഇത് എന്തു പറ്റി സാധാരണ ഇയാൾ വന്നു എന്തെങ്കിലും പറയുമ്പോ അതിന് ചുട്ട മറുപടി കൊടുക്കുന്ന ആളാണ്.
“അപ്പൊ രമേശാ ഞാൻ ഇറങ്ങുന്നു, നന്നായി ആലോചിച്ചിട്ടു പറയ്.” രമേശൻ്റെ തോളിൽ തട്ടി അയാള് കാറിൻ്റെ അടുത്തേക്ക് ചെന്നു.
കാറിൻ്റെ അടുത്തായി തന്നെ റസിയ ഉണ്ടായിരുന്നു.
“എന്താ വാപ്പാ, എത്ര നേരായി നിൽക്കുന്നു.
“ഓ ഞാൻ ആ രമേശനെ ഒന്നു കളിപ്പിക്കാൻ പോയതാ.”
അഹമദ് കാറിൻ്റെ ഡോറ് തുറന്നു അകത്ത് കയറി, റസിയ കടയിൽ ഇരിക്കുന്ന രമേശനെ നോക്കി ഒന്നു പുച്ഛിച്ചു ചിരിച്ചു കാറിൽ കയറി.
രമേശൻ അവളുടെ ആ ചിരി കണ്ടു,
“നിൻ്റെ മുഖത്തെ ചിരി ഇനി അധിക നാൾ ഇല്ല.” രമേശൻ മനസിൽ പറഞ്ഞു.
രാത്രിയുടെ നിശ്ശബ്ദതയിൽ വീട്ടിലേക്ക് നടക്കുമ്പോൾ പുതിയ രമേശന്റെ ചുണ്ടിൽ ഒരു വക്രമായ ചിരിയുണ്ടായിരുന്നു. അഹമ്മദിനെ തകർക്കുന്നതിനേക്കാൾ വലിയൊരു ലഹരി അയാളുടെ മനസ്സിൽ രൂപപ്പെട്ടിരുന്നു.
💬 Comments
View all comments