Chapter Title : The Hole 3[Jarvis]
സാധനങ്ങൾ തീരാറായി.” വേലു ഓർമിപ്പിച്ചു.
“എന്ന പോയി വാങ്ങ്” രമേശൻ താൽപര്യം ഇല്ലാതെ പറഞ്ഞു.
“അത് കാശ്.”
“അത് ആ വലിപ്പിൽ ഉണ്ടാകും.’’
“അത് പിന്നെ ചേട്ടൻ.”
രമേശൻ അപ്പോഴാണ് ഓർത്തത് ഇന്നലെ പൈസ മുഴുവൻ എടുത്ത കാര്യം.
“രമേശന് ഇപ്പൊ കടയിൽ ഒന്നും ശ്രദ്ധ ഇല്ല.” കുറച്ചു മാറി നിന്നു ലീല പറഞ്ഞു.
രമേശൻ ഒരു നിമിഷം ചിന്തിച്ചു.
“എന്താ രമേശാ സ്റ്റോക്ക് ഒക്കെ തീർന്നോ ?.”
കടയിലെ ഒരു കാലിയായ മിഠായി ഭരണി ഉയർത്തി കൊണ്ട് അഹമദ് ചോദിച്ചു.
രമേശൻ മറുപടി പറഞ്ഞില്ല മൂകനായി അങ്ങനെ ഇരുന്നു.
അഹമ്മദ് രമേശൻ്റെ അടുത്തേക്ക് ഒന്നു ചേർന്നു നിന്ന് പറഞ്ഞു.
“രമേശാ എനിക്ക് അറിയാം എൻ്റെ സൂപ്പർമാർക്കറ്റ് വന്ന ശേഷം തനിക്ക് കച്ചവടം കുറവാണെന്ന്. സത്യത്തിൽ തന്നെ ദ്രോഹിക്കാൻ ഒന്നും അല്ല, ഇത് എൻ്റെ വലിയൊരു സ്വപ്നം ആയിരുന്നു.
പണ്ട് ഈ തെരുവിൽ തെണ്ടി തിരിഞ്ഞു നടന്നപ്പോ എന്നെ ആരും തിരിഞ്ഞു നോക്കിയില്ല, അന്നത്തെ ഈ ആളുകൾ ഇപ്പൊ എൻ്റെ സൂപ്പർമാർക്കറ്റിനു മുന്നിൽ ക്യൂ നിൽക്കുന്നു.”
അഹമ്മദ് ഒരു വഷളൻ ചിരിയോടെ പറഞ്ഞു.
“പിന്നെ രമേശന് ഒരു സഹായം ചെയ്യാം, എൻ്റെ സൂപ്പർമാർക്കറ്റിനു പാർക്കിങ് സ്പേസ് കുറവാണ് എന്ന് തനിക്ക് അറിയല്ലോ, തൻ്റെ ഈ സ്ഥലം കൊള്ളാം, ഇവിടെ ഒന്ന് പൊളിച്ച് റെഡി ആക്കിയാൽ ഒരു 50 കാർ പാർക്ക് ചെയ്യാം, താൻ ഈ സ്ഥലം വിട്ടു കള, ഞാൻ നല്ല വില തരാം.”
“തൻ്റെ പൈസയും കോപ്പും ഒന്നും വേണ്ട,” വേലു ദേഷ്യത്തിൽ പറഞ്ഞു.
“എന്താടാ കറുമ്പാ മുതലാളിയുടെ വായ ഇപ്പൊ നീ ആണോ.” അഹമദ് കളിയാക്കി പറഞ്ഞു.
വേലു രമേശൻ്റെ മുഖത്ത് നോക്കി, രമേശൻ ഒന്നും മിണ്ടാതെ ഇരിക്കുകയാണ്, രമേശട്ടനു ഇത് എന്തു പറ്റി സാധാരണ ഇയാൾ വന്നു എന്തെങ്കിലും
💬 Comments
View all comments