Chapter Title : The Hole 3[Jarvis]
അലട്ടിയിരുന്നു.
എന്നാൽ ആ ടെൻഷനുകൾക്കും പരാജയങ്ങൾക്കും താൻ ശിക്ഷിച്ചത് യാതൊരു തെറ്റും ചെയ്യാത്ത സ്വന്തം ഭാര്യയെയും മകനെയുമാണ്. ഒരു വാക്കുപോലും സ്നേഹത്തോടെ സംസാരിക്കാതെ, അവളുടെ ആഗ്രഹങ്ങളെയും വിഷമങ്ങളെയും കണ്ടില്ലെന്ന് നടിച്ച് താൻ എപ്പോഴും അവളിൽ നിന്ന് ഒഴിഞ്ഞുമാറി നടന്നു.
കിച്ചുവിന് ഒരു അച്ഛന്റെ സ്നേഹമോ ഒരു നിമിഷത്തെ സന്തോഷമോ കൊടുക്കാൻ തനിക്ക് കഴിഞ്ഞില്ല.
ഇപ്പോൾ, ഈ ഇരുട്ടറയിൽ തികച്ചും ഏകാകിയായി, മരണത്തെ മുഖാമുഖം കണ്ട് കിടക്കുമ്പോൾ അതികഠിനമായൊരു കുറ്റബോധം അയാളുടെ നെഞ്ചിൽ കത്തിപ്പടർന്നു. കണ്ണുനീർ അയാളുടെ കവിളിലൂടെ ഒലിച്ചിറങ്ങി.
"എനിക്കൊരു അവസരം കൂടി കിട്ടിയിരുന്നെങ്കിൽ... എൻ്റെ രാധയോട് ക്ഷമ ചോദിക്കാൻ, എൻ്റെ മോനെ ഒന്ന് നെഞ്ചോട് ചേർത്തുപിടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ..." രമേശൻ ആരുമില്ലാത്ത ആ മുറിയിൽ വിങ്ങിപ്പൊട്ടി….
പെട്ടെന്ന് ഒരു ചെറിയ സ്പാർക്ക് ശബ്ദത്തോടെ റൂമിലെ ആ ചുവന്ന ക്യാമറ വെളിച്ചം നിന്നു…
വലിയ ഇരുമ്പു വാതിൽ തുറന്നു കൊണ്ട് ഇരുട്ടിലൂടെ ആദ്യം കണ്ട സ്ത്രീ ആ ഗ്ലാസ് ബോക്സിന് മുന്നിൽ വന്നു നിന്നു.
രമേശൻ പ്രതീക്ഷയോടെ അവരെ ഒന്നു നോക്കി. ക്യാമറ വെളിച്ചം നിരത്തിയത് ഇവർ തന്നെ എന്നു രമേശൻ ഊഹിച്ചു.
അവൾ വന്നു ഗ്ലാസ് ബോക്സിന് കൈ വെച്ചു ചോദിച്ചു.
“ബെഞ്ചമിൻ എവിടെ ?, നീ ആരാണ് ? അവനും നീയും തമ്മിലുള്ള ബന്ധം ?, അതു എവിടെ ?”
അവൾ ഒറ്റ ശ്വാസത്തിൽ ചോദിച്ചു. രമേശൻ ഒന്നും മിണ്ടാതെ നിന്നു.
“എനിക്ക് അറിയാം നീ ബെഞ്ചമിൻ അല്ല , വിവേകിനെ നിനക്ക് പറ്റിക്കാം, പക്ഷെ എന്നെ.” അവൾ ക്രൂരമായ ഒന്നു ചിരിച്ചു.
“എനിക്ക് അത് എവിടെയാണെന്ന് അറിയണം, ഇല്ലെങ്കിൽ വിവേക് എന്നെ കൊല്ലും, അതു കൊണ്ട് പറയുന്നതാണ് നല്ലത്, എന്താ നിൻ്റെയും അവൻ്റെയും പ്ലാൻ ?, നീ എന്തിനാ വന്നത്.?.”
ദിവസങ്ങളായി ആ കൂട്ടിൽക്കിടന്ന് അനുഭവിച്ച വിശപ്പും, മരണഭയവും, രാധയെക്കുറിച്ചുള്ള
💬 Comments
View all comments