0%

Chapter Title : The Hole 3[Jarvis]

Author : Jarvis Read All Parts 32197

കടുത്ത കുറ്റബോധവും രമേശന്റെ ഉള്ളിൽ ഒരു അഗ്നിപർവ്വതം പോലെ പുകയുകയായിരുന്നു. അവളുടെ വാക്കുകൾ കേട്ടതും അയാളുടെ അവസാനത്തെ നിയന്ത്രണവും നഷ്ടപ്പെട്ടു.

അവശതകൾ മറന്ന് അയാൾ അതിശക്തിയായി ഗ്ലാസ് ഭിത്തിയിൽ ആഞ്ഞടിച്ചു. "നിർത്തടി നിന്റെയൊരു ബെഞ്ചമിൻ! എത്ര തവണ ഞാൻ നിന്നോട് പറയണം? എന്റെ പേര് രമേശൻ എന്നാണ്!

മഞ്ചാടിക്കാട് കവലയിൽ പലചരക്കുകട രമേശൻ നായർ!" അയാളുടെ അലർച്ച ആ ഭൂഗർഭ അറയിൽ ഭയാനകമായി മുഴങ്ങി.

ഭ്രാന്തനെപ്പോലെ അയാൾ വീണ്ടും ഗ്ലാസിൽ അടിച്ചുകൊണ്ട് വിതുമ്പി, "എന്നെ എന്തിനാണെടി നിങ്ങളൊക്കെ കൂടി ഇവിടെ അടച്ചിട്ടിരിക്കുന്നത്? എനിക്ക് എന്റെ രാധയെ കാണണം...

എന്റെ മോൻ കിച്ചുവിനെ കാണണം! തുറന്നു വിടെടി എന്നെ!" അയാളുടെ തൊണ്ട പൊട്ടി രക്തം വരുന്നത് പോലെ തോന്നി. വല്ലാത്തൊരു നിസ്സഹായതയോടെ അയാൾ ഗ്ലാസിലൂടെ ഊർന്ന് താഴേക്ക് ഇരുന്നു, കൊച്ചുകുട്ടികളെപ്പോലെ നെഞ്ചത്തടിച്ച് പൊട്ടിക്കരഞ്ഞു.

രമേശന്റെ ആ പൊട്ടിത്തെറിയും അലർച്ചയും ടീനയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. അവൾ പേടിച്ച് രണ്ടടി പിന്നോട്ട് മാറി.

ആ നിമിഷം ടീന സംഹരിച്ച ധൈര്യം എല്ലാം പോയി.

ബെഞ്ചമിൽ എത്തിയെന്ന വാർത്ത വിവേക് പറഞ്ഞപ്പോൾ ഓടി എത്തിയതായിരുന്നു, വിവേകിൻ്റെ തടങ്കലിൽ കിടക്കുന്ന ബെഞ്ചമിൻ, എന്നൽ അയാളുടെ രൂപം ബെഞ്ചമിൻ്റെ ആയിരുന്നെങ്കിലും എന്തോ ഒരു മാറ്റം ശ്രദ്ധിച്ചതാണ്.

വിവേക് അവനിൽ നിന്നും അത് എടുക്കാനുള്ള ദൗത്യം തന്നെ ഏൽപിച്ചത് മുതൽ ക്യാമറയിലൂടെ അവൻ്റെ ഓരോ നീക്കങ്ങളും ശ്രദ്ധിച്ചു.

അയാളുടെ പെരുമാറ്റവും കരച്ചിലും എല്ലാം കണ്ടപ്പോൾ അതു ബെഞ്ചമിൻ അല്ല എന്നു മനസിലായി.

പക്ഷെ ഇയാള് ആരാണ് ? ബെഞ്ചമിൻ്റെ മുഖ സാദൃശ്യം ഉള്ള ഇയാളും ബെഞ്ചമിനും തമ്മിൽ എന്താണ് ബന്ധം, ബെഞ്ചമിൻ ആ രഹസ്യം എവിടെ ഒളിപ്പിച്ചു ?.

തുടങ്ങിയ ചോദ്യങ്ങൾ അവളെ അലട്ടിയിരുന്നു, അതിനിടയിൽ വിവേകിൻ്റെ ഭീഷണിയുടെ ഫോൺ കോൾ മെസ്സേജസ്,

വിവേകും അവൻ്റെ ഗാർഡ്സ് അറിയാതെ അയാളുമായി സംസാരിക്കണമെന്ന്

💬 Comments

View all comments