Chapter Title : The Hole 3[Jarvis]
തീരുമാനിച്ചാണ് ക്യാമറ ഓഫ് ചെയ്തു ഗാർഡ്സ് കാണാതെ ഇവിടെ വന്നത്.
“നിങ്ങൾ ബെഞ്ചമിൻ അല്ല എന്നു എനിക്കറിയാം.”
രമേശൻ തന്നെ ഒരു ആളെങ്കിലും വിശ്വസിക്കുന്നു എന്ന ചിന്തയിൽ നോക്കി.
“നിങ്ങളും ബെഞ്ചമിനും എന്താ ബന്ധം ? അവൻ എവിടെ ?”
വീണ്ടും അവളുടെ ചോദ്യങ്ങൾ കേട്ട് രമേശൻ്റെ തല പെരുത്തു.
“ഞാൻ നിങ്ങളോട് പറഞ്ഞത് അല്ലേ എനിക്ക് ബെഞ്ചമിനിയും അറിയില്ല, ഒരു കോപ്പും അറിയില്ല.” അവൻ്റെ സംസാരത്തിൽ യാചനയായിരുന്നു.
“പിന്നെ നിങ്ങൾ ഇവിടെ എങ്ങനെ എത്തി.”
“എനിക്ക് അറിയില്ല, രാത്രി ഞാൻ കടയിൽ നിന്നും വരുന്ന വഴി മുന്നിൽ ഒരു വലിയ കുഴി, ഞാൻ ജീവിതത്തിൽ ഇങ്ങനെ ഒരു കുഴി കണ്ടിട്ടില്ല.
പെട്ടെന്നായിരുന്നു ആക്രമണം, മുഖം മുടി ധരിച്ച ആൾ എന്നെ ഈ കുഴിയിൽ തള്ളി ഇട്ടു, പിന്നെ എനിക്ക് ബോധം വരുമ്പോ ഈ ഗ്ലാസിനുള്ളിൽ.”
അവൻ പറഞ്ഞ കാര്യങ്ങൾ കേട്ടു അവൾ ഞെട്ടി തരിച്ചു നിന്നു.
“അപ്പൊ അപ്പൊ അത് പ്രവർത്തിച്ചു തുടങ്ങി ഓ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.”
ടീന പിറുപിറുത്തു.
“നിങ്ങള് എന്താ പറയുന്നേ ?.” രമേശൻ ചോദിച്ചു.
ടീന പിറുപിറുപ്പുകൾ നിർത്തി കൊണ്ട് പറഞ്ഞു.
“അവൻ വിജയിച്ചു, ബെഞ്ചമിൻ വിജയിച്ചു.”
അവൾ അട്ടഹസിച്ചു.
രമേശൻ ഒന്നും അറിയാത്തവനെ പോലെ അവളെ നോക്കി നിന്നു.
“ഫക്ക് ബെഞ്ചമിൻ ഫക്ക്” അവൾ ഉറക്കെ പറഞ്ഞു.
അവളുടെ ശബ്ദം കേട്ടു ഇപ്പൊ ആ ആളുകൾ ഓടി വരും എന്ന് തോന്നിയത് കൊണ്ട് രമേശൻ പറഞ്ഞു.
“നിങ്ങൾ ഒന്നു മിണ്ടാതെ നിൽക്ക്, അവർ ഇപ്പോ വരും, നിങ്ങൾക്ക് അറിയാലോ ഞാൻ ബെഞ്ചമിൻ അല്ലെന്ന്, നിങ്ങള് എന്നെ ഒന്നു തുറന്നു വിട്.”
“നീ എങ്ങോട്ട് പോകാനാ ?.” പരിഹാസത്തോടെ അവൾ ചോദിച്ചു.”
“വീട്ടിലേക്ക്.” അവൻ മറുപടി പറഞ്ഞു.
“ഫൂൾ നീ ഇപ്പൊ എവിടെയാണ് എന്ന് അറിയോ.,
💬 Comments
View all comments