0%

Chapter Title : The Hole 3[Jarvis]

Author : Jarvis Read All Parts 34954

എടാ നീ ഇവിടെ നിന്നും ഇറങ്ങിയാലും നീ നിൻ്റെ നാട്ടിലും വീട്ടിലും എത്താൻ പോകുന്നില്ല,” അവൾ ഉറക്കെ ചിരിച്ചു.

“നിങ്ങൾ എന്തു ഭ്രാന്താ പറയണത്.”

“എടാ അറിയാത്തവർക്ക് ഭ്രാന്ത് ആയി തോന്നുന്നും. നിനക്ക് മൾട്ടിവർസ് തിയറി അറിയോ ? ടെലിപോർട്ടിങ് അറിയോ ?.”

രമേശൻ ഒന്നും മിണ്ടാതെ അവളെ നോക്കി ഇരുന്നു.

ടീന അവളുടെ ചിരി നിർത്തി അല്പം ഗൗരവത്തോടെ സംസാരിക്കാൻ തുടങ്ങി.

“രമേശാ ഇനി ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കണം. നിനക്ക് ചിലപ്പോ അത് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും. എന്നൽ ഞാൻ പറയുന്നതിന് ഓരോ ഒരു തെളിവ് ജീവിച്ചിരിക്കുന്ന നീയാണ്.”

ടീന ഗ്ലാസ് ബോക്സിന് മുന്നിൽ ചേർന്നു നിന്നു പറഞ്ഞു തുടങ്ങി..

“ബെഞ്ചമിൻ, ഈ ലോകത്തെ തന്നെ മാറ്റിമറിക്കാൻ കഴിയുന്ന ഒരു ബുദ്ധി രാക്ഷസൻ. അവൻ്റെ പല കണ്ടുപിടുത്തങ്ങളും ലോക ശ്രദ്ധ ആകർഷിച്ചു. എന്നൽ ഈ ലോകത്തെ തന്നെ മാറ്റിമറിക്കാൻ ഉള്ള ഒരു കണ്ടുപിടിത്തം.

അതായിരുന്നു ബെഞ്ചമിൻ്റെ ജീവിത ലക്ഷ്യം. അതിനായി അവൻ ഉണ്ടാക്കിയ പ്രോജക്റ്റാണ് 'The Hole.’ Mulitiverse തിയറിയാണ് ഈ പ്രോജക്ടിൻ്റെ പ്രധാന ആശയം.

Mulitiverse തിയറി അനുസരിച്ച് നമ്മൾ ജീവിക്കുന്ന ഈ പ്രപഞ്ചം മാത്രമല്ല ഉള്ളത് രമേശാ. നമ്മുടേതിന് സമാനമായി അനന്തമായ അനേകം പ്രപഞ്ചങ്ങൾ ഒരേ സമയം നിലനിൽക്കുന്നുണ്ട്.

ഈ ഓരോ ലോകത്തിലും രമേശനെപ്പോലെ, എന്നെപ്പോലെ ആൾക്കാരുണ്ടാകും. പക്ഷേ, അവരുടെ ജീവിതവും സ്വഭാവവും സാഹചര്യങ്ങളും വേറെയായിരിക്കും."

അവൾ ഇടനാഴിയുടെ ഇരുട്ടിലേക്ക് ഒരു നിമിഷം കണ്ണോടിച്ച് തുടർന്നു.

“ബെഞ്ചമിൻ കുറെ നാളത്തെ റിസർച്ച് ആയിരുന്നു ഈ സമാന്തര ലോകങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പോർട്ടൽ, ഒരു ഹോൾ. ബെഞ്ചമിൻ ഇന്നു കിട്ടാവുന്ന ടെക്നോളജി ഉപയോഗിച്ച് അങ്ങനെ ഒരു ഹോൾ ഉണ്ടാകാൻ.

അതിന് ബെഞ്ചിന് ഒരുപാട് ഫണ്ട് ആവശ്യമായിരുന്നു. ബെഞ്ചമിൻ തൻ്റെ റിസർച്ച് പലരുമായി സംസാരിച്ചു എങ്കിലും ആ പ്രോജക്ടിൽ

💬 Comments

View all comments