0%

Chapter Title : The Hole 3[Jarvis]

Author : Jarvis Read All Parts 35807

ആരും വിശ്വസിച്ചില്ല. അങ്ങനെ നിരാശനായ ബെഞ്ചമിൻ വിവേകിനെ ഒരു പാർട്ടിയിൽ വെച്ചു കാണുന്നത്.

വിവേക് നഗരത്തിലെ ഒരു ഗ്യാങ്സ്റ്റർ ആയി തുടക്കം, അയാളുടെ ഗ്യാങ്സ്റ്റർ ബന്ധം വെച്ച് രാഷ്ട്രീയക്കാരും സിനിമാക്കാരും ബിസിനസുകാരും അവരുടെ ഇല്ലീഗൽ മണി അവനെ ഏല്പിച്ചു, ആ മണി മുഴുവൻ അവൻ പല ബിസിനസ്സിൽ ഇൻവെസ്റ്റ് ചെയ്തു വൈറ്റ് മണിയാക്കി കൊടുത്തു.

അങ്ങനെ പതിയെ വിവേക് ഒരു ബിസിനസുകാരനായി.

വിവേകിൽ ബെഞ്ചമിൻ ഒരു അവസരം കണ്ടു, പഠിപ്പും വിവരവും ഇല്ലാത്ത വിവേകിനെ പെട്ടെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിക്കാൻ അവനു കഴിഞ്ഞു.

വിവേക് ബെഞ്ചമിൻ ഒരു ഡീൽ വെച്ചു.

പ്രോജക്ടിന് ആവശ്യമായ ഫണ്ട് മുഴുവൻ താൻ ഇറക്കാമെന്ന് വിവേകും പ്രോജക്ട് കഴിഞ്ഞാൽ അതു വിവേക്കിനു നൽകണമെന്നു ബെഞ്ചമിനും പറഞ്ഞു.”

ഒന്നു ശ്വാസം വിട്ടു കൊണ്ട് അവൾ തുടർന്നു.

“പിന്നെ വളരെ വേഗത്തിൽ ആയിരുന്നു കര്യങ്ങൾ, വിവേക് രാഷ്ട്രീയക്കാർ സിനിമാക്കാർ വൈറ്റ് മണി ആകാൻ ഏല്പിച്ച ബ്ലാക്ക് മണി ഈ പ്രോജക്ടിൽ ഇൻവെസ്റ്റ് ചെയ്തു. പുതിയ ലാബ്, എക്യുപിമെൻ്റ്സ്.

ബെഞ്ചമിൻ ഒരു വർഷത്തോളം ഈ ലാബിൽ തന്നെ ആയിരുന്നു.

എന്നൽ ബെഞ്ചമിൻ പറഞ്ഞത് പോലെ ആ പ്രോജക്ട് റെഡി ആയില്ല, ഒരു വർഷം ആയിട്ടും ഒരു ഡവലപ്മെൻ്റും ഉണ്ടായില്ല. ഇതിനിടയിൽ, പോർട്ടൽ തുറക്കാനുള്ള പരീക്ഷണങ്ങൾക്കായി ബെഞ്ചമിൻ ഒട്ടനവധി നിരപരാധികളായ മനുഷ്യരെയാണ് കൊന്നൊടുക്കിയത്.

മനുഷ്യശരീരത്തിന് വാംഹോളിലെ അതിതീവ്രമായ ഊർജ്ജം താങ്ങാൻ കഴിയുമോ എന്ന് നോക്കാനായിരുന്നു.”

രമേശൻ ശ്വാസമടക്കിപ്പിടിച്ച് ടീനയുടെ വാക്കുകൾ കേട്ടിരുന്നു.

“അങ്ങനെ ഒരു വർഷം കഴിഞ്ഞിട്ടും പ്രൊജക്റ്റിൽ ഒരു വികസനവും ഉണ്ടാകാതിരിക്കുകയും, ബെഞ്ചമിൻ കൊന്നുതള്ളിയ ആളുകളുടെ മൃതദേഹങ്ങൾ പോലീസിന്റെ ശ്രദ്ധയിൽപ്പെടാൻ തുടങ്ങുകയും ചെയ്തതോടെ വിവേക് കടുത്ത ദേഷ്യത്തിലായി.

രാഷ്ട്രീയക്കാരും സിനിമാക്കാരും തങ്ങളുടെ പണത്തിന് വേണ്ടി വിവേകിനെ സമ്മർദ്ദത്തിലാക്കാൻ തുടങ്ങി. താൻ ചതിക്കപ്പെടുകയാണെന്ന് മനസ്സിലാക്കിയ വിവേക്, ഒന്നുകിൽ പ്രൊജക്റ്റിന്റെ വിജയം കാണിച്ചു തരണമെന്നും, അല്ലെങ്കിൽ താൻ

💬 Comments

View all comments