Chapter Title : The Hole 4 [Jarvis]
ഒരു മിനിട്ട്, മേടത്തിന് ഇപ്പൊ ഞാൻ ഒരു മെസ്സേജ് അയക്കാം അത് ഒന്നു തുറന്നു നോക്ക്.”
കോൾ കട്ടായി. അപ്പൊ തന്നെ റസിയയുടെ ഫോണിലെ ഇൻബോക്സിൽ മെസ്സേജ് വന്നു. തുറന്നു നോക്കിയതും അവളുടെ കയ്യിൽ നിന്നും ഫോൺ വീണു പോയി.
താനും മജീദും ആയുള്ള ചിത്രങ്ങൾ, ഫാം ഹൗസിലെ. അവളുടെ ശരീരം കിടുകിടാ വിറച്ചു. ഇതു തൻ്റെ ഭർത്താവ് എങ്ങാനും അറിഞ്ഞാൽ ?
ഉപ്പ അറിഞ്ഞാൽ. അവളുടെ വയറ്റിൽ എന്തോ ഉരുണ്ടു കയറി.
അവൾ നിലത്ത് കിടന്ന ഫോൺ എടുത്തു നേരത്തെ വിളിച്ച നമ്പറിൽ വീണ്ടും കോൾ ചെയ്തു. എന്നൽ കിട്ടിയില്ല. അവൾ മൂന്നാല് തവണ കോൾ ചെയ്തിട്ടും എടുത്തില്ല.
നിരാശയുടെ അവൾ ഇരുന്നു.
അവൾ മജീദിനെ കോൾ ചെയ്തു, സ്വിച്ച് ഓഫായിരുന്നു.
അവൾ തൻ്റെ കാമം എവിടെ എത്തിച്ചു എന്നു ഓർത്തു കരഞ്ഞു.
പെട്ടെന്ന് അവളുടെ ഫോൺ ശബ്ദിച്ചു.
അവള് ചാടി ഫോൺ എടുത്തു.
“നിങ്ങള് ആരാ നിങ്ങൾക്ക് എന്തു വേണം.?”
അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു.
“മാഡം കരയാതെ ഇരിക്കു. ഞാൻ ആരാ എനിക്ക് എന്തു വേണം എന്നെല്ലാം ഞാൻ പിന്നെ പറയാം. ഇപ്പൊ മാഡം സുഖമായി ഉറങ്ങിക്കോ.
പിന്നെ മാഡം ഒന്നും കൊണ്ട് പേടിക്കണ്ട. മാഡത്തിൻ്റെ ഫോട്ടോ എല്ലാം എൻ്റെ കയ്യിൽ ഭദ്രമായിരിക്കും.”
അയാള് ഫോൺ കട്ട് ചെയ്തു.
റസിയ എങ്ങി കരഞ്ഞു കൊണ്ട് സ്വയം പഴിച്ചു കിടക്കയിലേക്ക് വീണു…
………
ഇരുളിൻ്റെ മറവിൽ ഒരു വില്ലൻ ചിരിയുമായി രമേശൻ. അഹമ്മദിന് നേരെ ഉള്ള തൻ്റെ ആദ്യത്തെ നീക്കം. ഫോണിലെ സിം കാർഡ്
💬 Comments
View all comments