Chapter Title : The Hole 5 [Jarvis]
ലോക്ക് ആയ ആ വാതിൽ അതിൻ്റെ ലോക്ക് നമ്പർ അറിയാവുന്ന കൊണ്ട് വാതിൽ തുറന്നു.
ഇരുട്ടു പിടിച്ച ചെറിയ ഗോവണിയിലൂടെ താഴേക്ക് ഇറങ്ങി. ഇരുട്ടു റൂമിൽ തപ്പി പിടിച്ചു അവൾ ലൈറ്റ് സ്വിച്ച് ഇട്ടു. അകത്ത് പ്രകാശം പരന്നു.
റൂമിൽ വലിയ റാക്കുകളിൽ വെച്ചിരിക്കുന്ന നോട്ട് കെട്ടുകൾ. കുറേ സ്വർണ്ണ ബിസ്ക്കറ്റുകൾ.
റസിയ പണ്ടു മുതലേ ഉള്ള സംശയമാണ് ഉപ്പാക്ക് ഇത്ര പണം അവിടെ നിന്നും വരുന്നെന്ന്. എത്ര ചിന്തിച്ചിട്ടും അവൾക്ക് ഉത്തരം കിട്ടിയില്ല.
അവൾ അതിൽ നിന്നും അഞ്ചു ലക്ഷം എടുത്തു.
എല്ലാം പൂട്ടി അവൾ പുറത്തേക്ക് ഇറങ്ങി. അപ്പൊ അതാ ആരോ മതിൽ ചാടി അകത്തേക്ക് വരുന്നു.
റസിയ കള്ളൻ എന്നു കരുതി ഒളിച്ചു നിന്നു. അയാള് ഒരു കറുത്ത ജാക്കറ്റ് ധരിച്ചു ചുറ്റും നോക്കുന്നുണ്ട്. ഇരുട്ടായത് കൊണ്ട് അവൾക്ക് ആളെ മനസിലായില്ല.
അയാള് പോക്കറ്റിൽ നിന്നും ഫോൺ എടുത്തു. ഫോൺ ഓൺ ചെയ്തപ്പോ അതിൻ്റെ വെളിച്ചത്തിൽ റസിയ ആളെ കണ്ടു.
“മജീദ്.”
“ഇവൻ എന്തിനാ ഈ രാത്രി.”
അവൾ അവനെ വിളിക്കാൻ ഒരുങ്ങിയതും അവൻ്റെ ഫോണിൽ ഒരു കോൾ വന്നു, അവൻ പതിയെ എന്തോ പറഞ്ഞു ഫോൺ കട്ട് ചെയ്തു.
എന്തോ പന്തികേട് തോന്നിയ റസിയ അവനെ നിരീക്ഷിക്കാൻ തീരുമാനിച്ചു.
അവൻ പിന്നാമ്പുറത്തേക്ക് വരുന്നത് മനസ്സിലായ അവൾ കുറച്ചു മാറി പതുങ്ങി നിന്നു.
മജീദ് വന്നു അടുക്കള വാതിലിൽ മുന്നിൽ നിന്നു.
റസിയ്ക്ക് എന്തൊക്കെയാ സംശയങ്ങൾ തോന്നി. എന്നും അടുക്കള വാതിൽ അകത്തു നിന്നും പൂട്ടിയിട്ടാണ് ഉമ്മ കിടക്കുന്നത്. അതിൻ്റെ താക്കോൽ ഉമ്മയുടെ
💬 Comments
View all comments