0%

Chapter Title : The Hole 6 [Jarvis]

Author : Jarvis Read All Parts 50.1K

ഭാഗം 6

മുന്നിൽ കാണുന്ന അത്ഭുതത്തെ രമേശൻ ഇമ വെട്ടാതെ നോക്കി നിന്നു.

ഏകദേശം 20 അടിയോളം പൊക്കം വരുന്ന ഒരു ഇരുമ്പു ബോക്സ്. അതിനു മുന്നിലായി ഒരു ചെറിയ ഡോർ.

“രമേശന് ഈ സ്ഥലം ഓർമ്മയുണ്ടോ ?”

“ഇല്ല.”

“താൻ തൻ്റെ ലോകത്ത് നിന്നും വന്നത് ഈ ബോക്സ് വഴിയാണ്.”

“ഈ ബോക്സ് വഴിയോ എങ്ങനെ ?.”

“ഇതാണ് രമേശാ ലോകങ്ങൾ കടന്നു പോകാനുള്ള മെഷീൻ.”

രമേശൻ മെഷീൻ ചുറ്റും ഒന്നു നടന്നു. മെഷീൻ ചില ഭാഗങ്ങൾ കത്തിയത് പോലെ കരിപിടിച്ചിരുന്നു.

“ബെഞ്ചമിൻ പോയ ശേഷം ഈ മെഷീൻ കംപ്ലൈൻ്റ് ആയി. പിന്നെ രണ്ടു ദിവസം മെഷീൻ അനകമെന്നും ഉണ്ടായിരുന്നില്ല. എന്നാൽ രമേശൻ പോയി രണ്ടു ദിവസം കഴിഞ്ഞു മെഷീൻ തനിയെ പ്രവർത്തിച്ചു.

അപ്പോഴാണ് നീ ഇവിടെ വന്നത്.” ടീന പറഞ്ഞു.

“അപ്പൊ ഇപ്പോ മെഷീൻ റെഡി ആയോ.” രമേശൻ സംശയത്തോടെ ചോദിച്ചു.

“ഇല്ല. ഈ മെഷീനിൽ ഒരു പ്രധാന പാർട്ട് ഉണ്ട് ഒരു കോർ. ആ കോർ ഇപ്പൊ ബെഞ്ചമിൻ്റെ കൈയിലാണ്. നമ്മുക്ക് ആ കോർ കിട്ടിയാൽ മാത്രമേ മെഷീൻ വർക്ക് ചെയ്യു.”

“അപ്പൊ ആ കോർ.” രമേശൻ ചോദ്യം പൂർത്തിയാക്കുന്നതിന് മുമ്പ് ഒരു ആഫ്രിക്കാരൻ വന്നു. 4 അടി മാത്രം ഉയരമുള്ള അയാള് ഒരു ജിം ബോഡി ആയിരുന്നു. കണ്ടാൽ ഇരുപത്തിയഞ്ച് വയസു തോന്നിക്കുന്ന ചെറുപ്പകാരൻ.

അയാളെ കണ്ടതും രമേശൻ ഒന്നു പേടിച്ചു. വിവേകിൻ്റെ ആൾ തന്നെ ആക്രമിക്കാൻ വന്നത് എന്നു തെറ്റി ധരിച്ചു.

അയാള് ടീനയോട് ഒരു മിനിട്ട് എന്നു പറഞ്ഞു

💬 Comments

View all comments