Chapter Title : The Hole 8 [Jarvis]
വലിയ ഗോഡൗണിനു മുന്നിൽ നിന്നു.
നേരത്തെ അഹമ്മദ് വിളിച്ചു പറഞ്ഞത് കൊണ്ട് വാച്ച്മാൻ ഗേറ്റ് തുറന്നു വെച്ചിരുന്നു.
ജീപ്പിൽ നിന്നും അവർ ചാടിയിറങ്ങി.
രാമപ്പൻ മാത്രം ജീപ്പിൽ ഇരുന്നു. അവർ ഗോഡൗണിന് അകത്ത് കയറി.
സൂപ്പർമാർക്കറ്റിലേക്കുള്ള സാധനങ്ങൾ വെക്കുന്ന ഗോഡൗൺ ആയിരുന്നു അത്.
നടുവിലായി ഒരു മേശയും കസേരകളും ഉണ്ടായിരുന്നു. ഭാർഗവൻ കസേരയിൽ ഇരുന്നു. കാൽ മേശമേൽ കയറ്റി വെച്ചു. ഒരു ചുരുട്ട് കത്തിച്ചു.
ബാബുവും പാപ്പനും അയാളുടെ ചുറ്റും നിന്നു.
ഏകദേശം രണ്ടു മണിക്കൂർ കഴിഞ്ഞു അവർ വന്നിട്ട്. ഭാർഗവൻ ആരെയും അങ്ങനെ കാത്തിരിക്കാറില്ല.
എന്നൽ അഹമ്മദ് അങ്ങനെയല്ല. പണ്ടു ഒരു കേസിൽ പെട്ടപ്പോ രക്ഷിച്ചത് അഹമ്മദാണ്. അതു കൊണ്ട് തന്നെ അഹമ്മദിന് വേണ്ടി ജീവൻ കൊടുക്കാനും ഭാർഗവൻ തയ്യാറായിരുന്നു.
രാമപ്പൻ ജീപ്പിൽ കിടന്നുറങ്ങി. ഭാർഗവൻ ഈ സമയം കൊണ്ട് അഞ്ചു ചുരുട്ട് എങ്കിലും വലിച്ചു തീർന്നു.
ബാബുവും പാപ്പനും ഉറക്കം തൂങ്ങി നിന്നു.
ഇരുളിൽ നിന്നും അഹമ്മദിൻ്റെ ബെൻസ് കാർ ഗോഡൗണിൽ വന്നു നിന്നു.
അഹമ്മദും ഡ്രൈവറും കൈയിൽ കുറച്ചു കവറുകളുമായി അകത്തേക്ക് വന്നു.
“കാത്തിരുന്നു മടുത്തോ ?.” അഹമ്മദ് ചോദിച്ചു.
ഭാർഗവൻ കസേരയിൽ നിന്നും എഴുന്നേറ്റ് അപ്പൊ വലിച്ചു കൊണ്ടിരുന്ന ചുരുട്ട് മാറ്റി കൊണ്ട് പറഞ്ഞു.
“ഇല്ല മൊതലാളി.”
“ആ എല്ലാവരും ഇരിക്ക്.” അഹമ്മദ് കൊണ്ട് വന്ന കവറുകൾ മേശപ്പുറത്ത് വെച്ചു അയാള് കസേരയിൽ ഇരുന്നു.
എല്ലാവരും ഇരുന്നു. ജീപ്പിൽ നിന്നും രാമപ്പനും വന്നു.
അഹമ്മദ് കവറിൽ നിന്നും ഒരു ചില്ലു കുപ്പി എടുത്തു.
“നല്ല കാന്താരി ഇട്ടു വറ്റിയ വാറ്റ്.” അഹമ്മദ്
💬 Comments
View all comments