0%

Chapter Title : The Hole 8 [Jarvis]

Author : Jarvis Read All Parts 29.6K

ഭാർഗവൻ്റെ മുന്നിൽ വെച്ചു.

ഭാർഗവൻ ചുണ്ടു നുണഞ്ഞു കൊണ്ട് കുപ്പി പൊട്ടിച്ചു വെള്ളം പോലും ചേർക്കാതെ വായിലേക്ക് കാമത്തി.

കുപ്പിയുടെ പകുതിയോളം വാറ്റ് അവൻ്റെ വയറ്റിലായി.

കൂടെ വന്ന ഡ്രൈവർ അപ്പോഴേക്കും മാറ്റു കവറുകൾ തുറന്നു പൊറോട്ടയും ബീഫും ചിക്കൻ ഫ്രൈയും അഞ്ചു കുപ്പി വാറ്റും നിരത്തി.

ബാബുവും പാപ്പനും രാമപ്പനും എല്ലാം മുമ്പിൽ നിരത്തി വെച്ചിരിക്കുന്ന വിഭവങ്ങൾ നോക്കി ചുണ്ടു നുണഞ്ഞു.

ഭാർഗവൻ അവരോട് കഴിക്കാൻ ആംഗ്യം കാട്ടി. അവരും കഴിക്കാൻ തുടങ്ങി.

ഭാർഗവൻ രണ്ടു കഷണം ചിക്കൻ വായിൽ ഇട്ടു ചവച്ച് ബാക്കി കുപ്പിയിൽ ഉണ്ടായിരുന്ന വാറ്റ് കൂടി തീർത്തു. അടുത്ത കുപ്പി പൊട്ടിക്കാൻ തുടങ്ങിയതും അഹമ്മദ് കാര്യം അവതരിപ്പിച്ചു.

“ഭാർഗവാ, ഒരുത്തന്നെ തല്ലി കൈയും കാലും ഓടിക്കണം.”

“ഈ ചെറിയ കാര്യത്തിന് ആണോ മൊതലാളി എന്നെ വിളിച്ചത്. ഈ ചെറിയ കാര്യത്തിന് ഇവര് മതി.”

“അതു ഭാർഗവാ താനും കൂടി വേണം. എന്തെങ്കിലും പഴുത്തുണ്ടാവൻ പാടില്ല.”

“ശരി മൊതലാളി, എന്നാ ഇപ്പൊ പോയി ചെയ്യട്ടെ, എനിക്ക് മറ്റന്നാൾ ഒരു വർക്ക് ഉണ്ടായിരുന്നു.”

“ഇപ്പൊ വേണ്ട, ശരിക്കും പ്ലാൻ ചെയ്തു മതി.”

ഭാർഗവൻ ഒന്നു ആലോചിച്ച ശേഷം പറഞ്ഞു.

“മൊതലാളി നാളെ രാത്രി തന്നെ ഈ പണി തീർക്കാം. അതിൽ കൂടുതൽ ഇവിടെ നിൽക്കാൻ പറ്റില്ല.”

“അപ്പൊ നീ എന്താന്നു പ്ലാൻ ചെയ്യ്. ഇന്നു രാത്രി ഇവിടെ തങ്ങിക്കോ, പിന്നെ എന്തു കാര്യത്തിനും വാച്ച്മാനോട് പറഞ്ഞാ മതി.”

അഹമ്മദ് എഴുന്നേറ്റു തിരിഞ്ഞു നടക്കാൻ തുടങ്ങിയതും എന്തോ ഓർത്തു കൊണ്ട് തിരിഞ്ഞു നിന്നു പറഞ്ഞു.

“പിന്നെ

💬 Comments

View all comments