0%

Chapter Title : The Hole 8 [Jarvis]

Author : Jarvis Read All Parts 30.2K

ഇതിനു പുറകിൽ ഞാനെന്നെ കാര്യം ആരും അറിയരുത്.”

“അതോർത്ത് മൊതലാളി പേടിക്കണ്ട. നാളെ ഞാൻ ബാബുവിനെ അങ്ങോട്ട് വിടാം, ഇവന് ആളെ കാണിച്ചു കൊടുത്താൽ മതി. ബാക്കി രാത്രി ഞങ്ങൾ നോക്കിക്കൊളം.”

അഹമ്മദ് പോയി….

ഭാർഗവനും കൂട്ടരും ഇരുന്നു മദ്യപിച്ചു…

**********

പിറ്റേന്ന് പകൽ…..

കടയിൽ പണിക്കാർ നേരത്തെ പണി തുടങ്ങിയിരുന്നു. ഭാസ്കരൻ എല്ലാത്തിനും മേൽനോട്ടം നടത്തി. രമേശനും അവരുടെ കൂടെ കൂടി..

രമേശൻ കുറച്ചു നേരം പണിത് പിന്നെ ഒരു മര ചോട്ടിൽ പോയിരുന്നു. അപ്പൊ ദൂരെ നിന്നും ആരോ തന്നെ ശ്രദ്ധിക്കുന്നതായി അവനു തോന്നി.

ബാബുവായിരുന്നു അത്. ഭാർഗവൻ പറഞ്ഞത് അനുസരിച്ചു രാവിലെ മുതൽ അവനെ നിരീക്ഷിക്കാൻ….

രമേശന് മുന്നിൽ ഒരു വെള്ള അംബാസിഡർ കാർ വന്നു നിന്നു.

അച്ചായാനായിരുന്നു.

അയാള് കാറിൽ നിന്നും ഇറങ്ങി. പണി നടക്കുന്ന സ്ഥലം എല്ലാം നോക്കി.

ശേഷം രമേശനോട് കുറച്ചു നേരം നിന്നു കുശലം പറഞ്ഞു. കാറിൽ കയറും മുമ്പ് അച്ചായൻ പറഞ്ഞു.

“ടാ നീ കുറച്ചു പൈസ വീട്ടിൽ കൊടുക്കണം.”

“അതിനെന്താ അച്ചായാ, ഞാൻ ഇപ്പോ തരാം.”

“അതു വേണ്ട, ഞാൻ ഇപ്പൊ കുമളി വരെ പോകുവാ, രാത്രി തിരിച്ചു വരുള്ളൂ. നീ വീട്ടിൽ കൊടുത്താൽ മതി. ഷേർളി ഉണ്ടാവും. ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്.”

അംബാസിഡർ പോയതും അവൻ്റെ ഉള്ളിൽ അടുത്ത ഇരയായ ഷേർളി ആയിരുന്നു.

(തുടരും.)

💬 Comments

View all comments