0%

Chapter Title : The Hole 9 [Jarvis]

Author : Jarvis Read All Parts 40K

പിന്നെ രമേശനും അവളും രണ്ടു വഴിക്ക് പിരിഞ്ഞു.

ഇതെല്ലാം നോക്കി കൊണ്ട് ഫാം ഹൗസിൻ്റെ അരികിൽ ഒരാൾ ഒളിച്ചു നിൽക്കുന്നുണ്ടായിരുന്നു.

*******

മറ്റൊരു ലോകം…..

മെഷീൻ്റെ പണി ഏകദേശം കഴിഞ്ഞു.

ഓരോ ദിവസവും കഴിയും തോറും അവരെ നിരീക്ഷിക്കാൻ വിവേക് കൂടുതൽ ഗാർഡുകളെ ഏർപ്പാടാക്കി.

അതു കൊണ്ട് അവർക്ക് കൂടുതൽ ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. വിവേക് പറഞ്ഞ അവസാന ദിവസത്തിൻ്റെ തലേന്ന്.

ടീന ഭക്ഷണം കഴിക്കുന്ന ഇടയിൽ രമേശന് ഒരു ടിഷ്യു കൊടുത്തു. അതിൽ സ്റ്റോർ റൂമിൽ രാത്രി 1 മണിക്ക് വരണമെന്ന് എഴുതിയിരുന്നു.

രമേശൻ ഗാർഡുകളെ വെട്ടിച്ചു ഒരുവിധം സ്റ്റോർ റൂമിൽ എത്തി.

ടീനയും സണ്ണിയും അവിടെ ഉണ്ടായിരുന്നു.

രമേശൻ വന്ന ഉടനെ അവൾ പറഞ്ഞു തുടങ്ങി.

“രമേശൻ മെഷീൻ ഏകദേശം റെഡി ആയി. ഇനി ഇപ്പൊ നാളെ അതിൻ്റെ ടെസ്റ്റിംഗ് ചെയ്യും. നാളെ രാത്രിയോടെ വിവേക് എത്തും.

വിവേക് എത്തിയാൽ പിന്നെ നമുക്ക് അതിൽ ഒന്നു തൊടാൻ പോലും പറ്റില്ല. പിന്നെ വിവേക് നമ്മളെ എന്തു ചെയ്യും എന്നൊരു പിടിയുമില്ല.

അതുകൊണ്ട് നാളെ തന്നെ നമ്മൾ പോകും.”

അതു കേട്ടതും രമേശൻ്റെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു.

“പിന്നെ രമേശൻ നാളെ നമുക്ക് വല്ല

വിധത്തിലും ഗാർഡുകളെ മാറ്റണം. ആ നേരം കൊണ്ടു സണ്ണി നമുക്ക് പോകാനുള്ള പോർട്ടൽ ഉണ്ടാക്കും.”

“പക്ഷെ അവരെ എങ്ങനെ മാറ്റും.” രമേശൻ സംശയത്തോടെ ചോദിച്ചു.

“അതു ടീനയെ കൊണ്ട് പറ്റും.” സണ്ണി ഒരു ചിരിയോടെ പറഞ്ഞു…..

(തുടരും….)

💬 Comments

View all comments