0%

Chapter Title : The Shadows 1 [വിനു വിനീഷ്]

Author : Kambikathakal Read All Parts 295

അർജ്ജുൻ നോക്കിനിന്നു.

എന്താണ് സംഭവിച്ചത് എന്നറയാതെ അർജ്ജുൻ ചുറ്റുപാടും നോക്കി.

രാത്രിയുടെ നിശബ്ദത അർജ്ജുവിനെ വല്ലാതെ അലട്ടികൊണ്ടിരുന്നു.

രണ്ടുദിവസത്തെ മഴയിൽ റോഡ് വരെ ക്ലാവുപിടിച്ചു കിടക്കുകയാണെന്നു ബൈക്കിൽ നിന്നും റോഡിലേക്ക് ഇറങ്ങിയപ്പോൾ അയാൾക്ക് മനസിലായി.

വലതുകൈകൊണ്ടു നെറ്റിയിലേക്ക് ഇറങ്ങിക്കിടക്കുന്ന മുടിയിഴകളെ കോതിയൊതിക്കിക്കൊണ്ട് അർജ്ജുൻ സംഭവസ്ഥലത്തേക്ക് നടന്നു. ഒപ്പം തന്റെ നിക്കോൺ ക്യാമറയും കൈയിൽ കരുതി.

സ്ട്രീറ്റ്ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ ബൈക്ക് റോഡിൽ വീണുരഞ്ഞതിന്റെ പാടുകൾ അർജ്ജുൻ തന്റെ ക്യാമറകണ്ണുകൾകൊണ്ട് ഒപ്പിയെടുത്തു.

തിരിഞ്ഞു നടക്കുമ്പോഴാണ് ഇളംങ്കാറ്റിന്റെ ഗതിക്കനുസരിച്ച് പാറിനടക്കുന്ന ഒരു കടലാസ് അർജ്ജുവിന്റെ ശ്രദ്ധയിൽപ്പെട്ടത്.

കുനിഞ്ഞിരുന്നു അയാൾ ആ കടലാസുകഷ്ണം കൈയിലെടുത്തു. രക്തക്കറയെന്നുതോന്നിക്കുന്ന എന്തോ അതിൽ പറ്റിപ്പിടിച്ചിരിക്കുന്നു.

മൊബൈൽ ഫ്ലാഷ് ഓൺചെയ്ത് അർജ്ജുൻ ആ കടലാസുകഷ്ണം തിരിച്ചും മറിച്ചും നോക്കി.

വ്യത്യസ്തമായി ഒന്നും കണ്ടില്ല, ഏതോ ബില്ലിന്റെ ബാക്കി പത്രംഎന്നപോലെ അവശേഷിക്കുന്ന ആ കടലാസുകഷ്ണം അയാൾ തന്റെ പേഴ്‌സിനുള്ളിലേക്ക് തിരുകി. അപ്പോഴും സംശയങ്ങൾ ബാക്കിയായിരുന്നു. ആരാണ് ആ ചെറുപ്പക്കാരൻ? എന്തിനാണ് അയാളെ പിടിച്ചുകൊണ്ടുപോയത്.?

മഴ വലിയതുള്ളികളായി അർജ്ജുവിന്റെ ശരീരത്തിൽവന്നു പതിച്ചപ്പോൾ അയാൾ മുകളിലേക്ക് നോക്കി. ഇരുട്ടുകുത്തി നിൽക്കുകയായിരുന്ന വിണ്ണിനെ അല്പം ഭയത്തോടെയായിരുന്നു അർജ്ജുൻ വീക്ഷിച്ചത്.

മഴ ശക്തിപ്രാപിച്ചു വന്നു. അർജ്ജുൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് വീട്ടിലേക്ക് വച്ചുപിടിച്ചു. യാത്രയിലുടനീളം മുൻപ് കണ്മുപിൽകണ്ട ബൈക്ക് അപകടം മാത്രമായിരുന്നു അർജ്ജുവിന്റെ മനസിൽ.

മഴ പൂർവ്വാധികം ശക്തിപ്രാപിച്ചു വരുന്നതിനുമുൻപേ അർജ്ജുൻ വീട്ടിലെത്തിയിരുന്നു. പഴതുപോലെതന്നെ 'അമ്മ ജനലിന്റെ അരികിൽതന്നെ ചാവി വച്ചിട്ടുണ്ട്. തപ്പിപ്പിടിച്ചു അർജ്ജുൻ വാതിൽതുറന്ന് അകത്തേക്കുകയറി.

ഡൈനിങ് ടേബിളിന്റെ മുകളിൽ തനിക്ക് കഴിക്കാനുള്ള ഭക്ഷണം 'അമ്മ എടുത്തുവച്ചിട്ടുണ്ടായിരുന്നു.

ക്യാമറയും ബാഗും മുറിയിൽ കൊണ്ടുവച്ചിട്ട്

💬 Comments

View all comments