0%
Chapter 1

The Shadows 10 [വിനു വിനീഷ്]

Author : Kambikathakal | Read All Parts | 👁 61 |

The Shadows 10 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ)

The Shadows Part 10 Investigation Thriller Author : Vinu Vineesh

Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Pat 7 | Part 8 | Part 9 |

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ.

"അതല്ല സർ, ആ ട്രാവല്ലറിൽ ഞാൻ അയാളെ കണ്ടു."

"ആരെ?" രഞ്ജൻ ചോദിച്ചു."

"സുധീഷ് കൃഷ്ണ." സ്വരം അല്പം താഴ്ത്തി അർജ്ജുൻ പറഞ്ഞു.

"ആഹാ, കറക്റ്റ് സമയത്തുതന്നെ ആളെകിട്ടി. അർജ്ജുൻ യു പ്ലീസ് വെയ്റ്റ് ദയർ. അയാം കമിങ്." അത്രയും പറഞ്ഞിട്ട് രഞ്ജൻ ഫോൺ കട്ട് ചെയ്തു.

"അനസേ, തേടിയ വളളി കാലിൽ ചുറ്റി"

"എന്താ സർ ?.." സംശയത്തോടെ അനസ് ചോദിച്ചു.

"സുധീഷ് കൃഷ്ണ. അവൻ കാക്കനാട്ടെ ഒരു ഗോഡൗണിൽ ഉണ്ടെന്ന്."

"ഓഹ്, അപ്പൊ ഇനി അടുത്ത ലൊക്കേഷൻ അവിടെയാണ് അല്ലെ സർ?"

"മ്.. ലസ്റ്റ് ഗൊ."

"അടിയാണോ സർ?" ബാക്ക് ഡോർ തുറന്ന് കാറിനകത്തേക്കു കയറിയ ശ്രീജിത്ത് ചോദിച്ചു.

"എന്താ ശ്രീ, ഇനി താങ്ങില്ല?"

രഞ്ജൻ സീറ്റ് ബെൽറ്റ് ഇട്ടുകൊണ്ട് ചോദിച്ചു.

"സീൻ മൊത്തം കോണ്ട്രയാണ് സർ. അടപടലം പുകയിട്ടുമൂടിയപോലെ."

"ഹഹഹ.." രഞ്ജൻ ചിരിച്ചുകൊണ്ട് കാർ യൂടേൺ എടുത്ത് റോഡിലേക്ക് ഓടിച്ചുകയറ്റി.

ആലിഞ്ചുവട് എത്തിയപ്പോൾ രഞ്ജൻ അർജ്ജുവിനെ ഫോണിൽ വിളിച്ച് കിട്ടിയ ഇൻഫോർമേഷൻ ഉറപ്പുവരുത്തി.

💬 Comments

View all comments