Chapter Title : The Shadows 11 [വിനു വിനീഷ്]
പുറത്തുനിന്നുള്ള ഭക്ഷണം യാത്രകൾ പിന്നെ ചാരിറ്റി പ്രവർത്തനവും ചുരുക്കിപ്പറഞ്ഞാൽ ഒരുലക്ഷത്തിന്റെ അടുത്ത് ഒരു മാസം അവൾക്ക് ചിലവുണ്ട്. കൂടുതൽ പരിചയപ്പെട്ട ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറി. ബോസിന്റെ അടുത്തേക്ക് ഞാനാണ് അവളെകൂട്ടികൊണ്ടുപോയത്."
"നീയല്ലേടാ പറഞ്ഞത് ബോസിനെ നേരിട്ട് കണ്ടിട്ടില്ലായെന്ന്.? നുണപറഞ്ഞ് ഇവിടെനിന്നും തടിയൂരാൻ നോക്കിയാൽ. പുന്നാരമോനെ സുധി, നീ പിന്നെ പുറംലോകം കാണില്ല.." ഇരിപ്പിടത്തിൽ നിന്നും അല്പം മുന്നോട്ടനീങ്ങി അനസ് സുധിയുടെനേരെ തിരിഞ്ഞു.
"ഏയ്, അനസ് കൂൾഡൗൺ. അയാൾ പറയട്ടെ." രഞ്ജൻ അനസിനെ സമാധാനിപ്പിച്ചു.
"ഹോമെക്‌സ് ബിൽഡേഴ്സിന്റെ സ്‌പെഷ്യൽ ഗസ്റ്റ് റൂമിൽ ചെന്നാൽ സ്‌കൈപ്പ് വഴി വീഡിയോ കോൾ വിളിക്കാം. പക്ഷെ അയാളുടെ മുഖം മാത്രമുണ്ടാകില്ല. പകരം കഴുത്തിൽ മണികെട്ടിയ ഒരു ഗ്രേ കളർ പൂച്ചകുട്ടിയുണ്ടാകും സ്ക്രീനിൽ."
"ലൂക്ക നിന്നെ എന്തിനാ പിടിച്ചുവച്ചിരിക്കുന്നത്.?"
"അത്, നീന മരിക്കുന്ന അന്ന് രാത്രി ഞാനവളെ കണ്ടിരുന്നു." മേശപ്പുറത്തിരിക്കുന്ന ഗ്ലാസിലെ വെള്ളം എടുത്തുകുടിച്ചുകൊണ്ട് സുധി പറഞ്ഞു.
"നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണോ?" രഞ്ജൻ അതുചോദിച്ചപ്പോൾ സുധി ശിരസുതാഴ്ത്തി ഇരുന്നു.
"ചോദിച്ചതുകേട്ടില്ലേ? നിങ്ങൾതമ്മിൽ പ്രണയത്തിലായിരുന്നോ എന്ന്?" രഞ്ജന്റെ ശബ്ദം ഉറച്ചു.
"മ്.." സുധി ഒന്നുമൂളുക മാത്രമേ ചെയ്തിരുന്നൊള്ളു.
"നീയല്ലേ അവളെ കൊന്നത്.?" ശരംവേഗത്തിൽ വന്ന ശ്രീജിത്തിന്റെ ചോദ്യം കേട്ടപ്പോൾ സുധി അയാളുടെ മുഖത്തേക്ക് നോക്കി.
"നോ, സർ.. ഞാനല്ല. ഞാനല്ല അവളെ കൊന്നത്."
"പിന്നെയാരാ?" രഞ്ജൻ ചോദിച്ചു.
"പറയാം സർ." സുധി പതിയെ സോഫയിൽനിന്നും എഴുന്നേറ്റ് വടക്കുഭാഗത്തുള്ള ജാലകത്തിന്റെ അടുത്തേക്ക് നടന്നു.
"പേരിന് മാത്രമായിരുന്നു സർ ഹോമെക്സ് ബിൽഡേഴ്സ്.അതിന്റെ മറവിൽ ഡയമണ്ടിന്റെ ഹോൾസെയിൽ കച്ചവടമായിരുന്നു നടന്നിരുന്നത്. അതിന്റെ ഒരു ഡിസ്ട്രിബ്യൂട്ടറായിരുന്നു ഞാൻ. ഞങ്ങളിൽ പെൺകുട്ടികളായിരുന്നു
💬 Comments
View all comments