0%

Chapter Title : The Shadows 11 [വിനു വിനീഷ്]

Author : Kambikathakal Read All Parts 276

അധികവും. അതിൽപ്പെട്ട ഒരാളാണ് നീന. ഡെലിവറിക്ക് ലക്ഷങ്ങൾ കൊടുത്ത് ക്രിസ്റ്റീഫർ അവരെ വളർത്തികൊണ്ടുവന്നു. നിയമത്തിനോ ഇൻകംടാക്സിനോ ഒരു പഴുതുപോലും കൊടുക്കാതെ ക്രിസ്റ്റീഫർ അയാളുടെ സാമ്രാജ്യം കെട്ടിപ്പടുത്തു. അങ്ങനെ ഇരിക്കെയാണ് ഞാനും നീനയും തമ്മിൽ പ്രണയത്തിലാകുന്നത്. ഒന്നിച്ചുള്ള ജീവിതത്തിൽ ഈ ബിസ്നസ് ദോഷം ചെയ്യും എന്നറിഞ്ഞ ഞങ്ങൾ പിന്മാറാൻ തയ്യാറായി. വിവരം ക്രിസ്റ്റീഫറെ അറിയിച്ചു. അയാൾ സമ്മതവും തന്നു. പക്ഷെ അവസാന ഒരു ഡെലിവറികൂടെ ചെയ്യണം എന്ന് അയാൾ ഞങ്ങളോടുപറഞ്ഞു. അങ്ങനെ മുംബൈ ആസ്ഥാനമായുള്ള വർഷ ബില്യൺ ആൻഡ് എലമെന്റൽ അനലാബിന്റെ കീഴിൽ പരിശോധന നടത്തിയ 50 കോടിയുടെ ഡയമണ്ട് കൊച്ചിയിലെ ജ്വല്ലറിയിലേക്ക് എത്തിച്ചുകൊടുക്കാൻ ഞങ്ങളെ ഏല്പിച്ചു. മുംബൈയിൽനിന്നും തൃശ്ശൂരിൽ എത്തിയ ഡയമണ്ട് നീന മരിക്കുന്ന അന്ന് രാവിലെ ഞാൻ തൃശ്ശൂരിൽപോയി കളറ്റ് ചെയ്തു. ഉച്ചകഴിഞ്ഞ് ഡയമണ്ടുമായി ഞാൻ നീനയെ കണ്ടു അന്ന് അവളോടൊപ്പം ജിനുവും ഉണ്ടായിരുന്നു. "

"ങേ, ജിനുവോ?"

"അതെ സർ, നീനയുടെ ഫ്രണ്ട് ആണ് ജിനു.

രഞ്ജൻ അനസിന്റെ മുഖത്തേക്കുനോക്കി.

"അനസേ, അവൾ നമുക്കിട്ടും പണിഞ്ഞു ല്ലേ?"

"വയനാട്ടിലേക്ക് ഒരുപോക്കുകൂടെ പോകേണ്ടിവരും അല്ലെ സർ?" പുഞ്ചിരിപൊഴിച്ചുകൊണ്ട് അനസ് ചോദിച്ചു.

"ഏയ്‌ വേണ്ടിവരില്ല അനസേ, അവൾ ഇങ്ങോട്ട് വരും." രഞ്ജൻ സുധിയെ നോക്കിക്കൊണ്ട് പറഞ്ഞു.

"എന്നിട്ട്?" രഞ്ജൻ വീണ്ടും ചോദിച്ചു.

"നീനക്ക് വാങ്ങിയ ചുരിദാറിന്റെ കവറിനുള്ളിൽ ഞാൻ ഡയമണ്ട് വച്ച് അവൾക്കുനേരെ നീട്ടി. അവളതും വാങ്ങി ജിനുവിനോടൊപ്പം ഹോസ്റ്റലിലേക്കുപോയി. അന്ന് രാത്രി ഒൻപതുമണിയായപ്പോൾ അവളുടെ നമ്പറിൽനിന്ന് എനിക്ക് ഒരു കോൾ വന്നു. 'സുധി, ഇന്നുരാത്രി നമ്മൾ ഈ നഗരം വിടുന്നു. എനിക്ക് നിന്റെകൂടെ ജീവിക്കണം. എല്ലാസൗകര്യങ്ങളും

💬 Comments

View all comments