0%

Chapter Title : The Shadows 12 [വിനു വിനീഷ്]

Author : Kambikathakal Read All Parts 106

The Shadows 12 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ)

The Shadows Part 12 Investigation Thriller Author : Vinu Vineesh

Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Pat 7 | Part 8 | Part 9 | Part 10 | Part 11 |

രഞ്ജൻ വേഗം കാർപാർക്കിങ് ഏരിയയിലേക്ക് ചെന്നുനോക്കി. ഗെയ്റ്റ് കടന്ന് ലൂക്കയുടെ ബിഎംഡബ്ല്യു കാർ കടന്നുപോകുന്നതുകണ്ട രഞ്ജൻ തന്റെ കാറിൽകയറി അയാളെ പിന്തുടർന്നു.

പനമ്പള്ളിനഗറിൽ നിന്നും വൈറ്റിലയിലേക്ക് പോകുന്ന ലൂക്കയുടെ ഡ്രൈവിഗിനെ ഇരുട്ടുകുത്തിയ രാത്രിയിലെ വാഹനങ്ങളുടെ ഹെഡ്ലൈറ്റിന്റെ വെളിച്ചം സാരമായി ബാധിക്കുന്നുണ്ടായിരുന്നു.

കാറിനുള്ളിൽ ഇരുന്ന് ലൂക്കയുടെ ഡ്രൈവിംഗ്കണ്ട രഞ്ജൻ ഒന്നു പുഞ്ചിരിച്ചു. ശേഷം അക്‌സലറേറ്ററിൽ കാൽ അമർത്തി ചവിട്ടിയപ്പോൾ 100 കിലോമീറ്റർ സ്പീഡിൽ പോകുകയായിരുന്ന കാർ 140 കിലോമീറ്ററിൽ എത്തി. മുൻപിലുള്ള ലൈലാന്റിന്റെ വലിയ ലോറിയെ മറികടന്ന ലൂക്ക എതിരെ വന്ന കെഎസ്ആർടിസി ബസ്സിനെ പെട്ടന്ന് കണ്ടപ്പോൾ സ്റ്റയറിങ് വലത്തോട്ട് തിരിച്ച് റോഡിലേക്ക് ചാരിനിൽക്കുന്ന മരത്തിലേക്ക് ഇടിച്ചുകയറ്റി.

അപ്രതീക്ഷിതസംഭവംകണ്ട രഞ്ജൻ ഹാൻബ്രേയ്ക്ക് വലിച്ചയുടനെ മുൻപിലുള്ള ലൈലന്റിന്റെ പിൻഭാഗത്ത് കാറിന്റെ പിൻഭാഗം കറങ്ങിചെന്നുനിന്നു.

തോക്കുമായി കറിൽനിന്നിറങ്ങിയ രഞ്ജൻ ലൂക്കയുടെ അടുത്തേക്ക് നടന്നു. കാറിന്റെ അമിതവേഗതകൊണ്ട് മുൻഭാഗം ഭാഗികമായി തകർന്നിട്ടുണ്ടായിരുന്നു. ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന ലൂക്കയുടെ നെറ്റിയിലേക്ക് രഞ്ജൻ തന്റെ കൈയിലുള്ള തോക്ക് ചേർത്തുവച്ചു.

"കാമോൺ, മിസ്റ്റർ ലൂക്കാഫ്രാൻസിസ്."

സീറ്റ്‌ബെൽറ്റൂരി ലൂക്ക പുറത്തേക്കിറങ്ങി. അപ്പോഴേക്കും റോഡുമുഴുവൻ വാഹനങ്ങൾകൊണ്ട് നിറഞ്ഞിരുന്നു. തോക്കിന്റെ മുനയിൽ ലൂക്കയെ തളച്ച് രഞ്ജൻ തന്റെ കാറിന് മുന്നിലേക്ക് കൊണ്ടുവന്നു ശേഷം കാറിൽ ഉണ്ടായിരുന്ന മാസ്‌കിങ്ടാപ്പ് ഉപയോഗിച്ച് ലൂക്കയുടെ കൈകൾ പിന്നിലേക്കുവച്ച് ടാപ്പുകൊണ്ട് ചുറ്റിവച്ചു.

"നിനക്കുള്ള പണി പിന്നാലെ വരും കേട്ടൊടാ.." പല്ലുകടിച്ചുകൊണ്ട് ലൂക്ക പറഞ്ഞു.

രഞ്ജൻ ഇടതുകൈകൊണ്ട് അയാളുടെ കഴുത്തിലൂടെ കൈയിട്ട് ശിരസിനെ താങ്ങിപിടിച്ച് വലതുകൈചുരുട്ടി മൂക്കിന് ആഞ്ഞിടിച്ചു.

"പന്ന കഴുവേറി, നീയാരാടാ യമദേവന്റെ മോനോ?. ഇതുപോലെ കുറെ അഭ്യാസം കഴിഞ്ഞുവന്നവനാടാ

💬 Comments

View all comments