Chapter Title : The Shadows 12 [വിനു വിനീഷ്]
രഞ്ജൻ വിളിച്ചുപറഞ്ഞു.
"പറയ് ലൂക്ക, ആരാണ് നിങ്ങളെ അവിടേക്ക് കടക്കാൻ സഹായിച്ചത്.? പറഞ്ഞില്ലെങ്കിൽ നിങ്ങൾ ഇനിയും വേദന തിന്നേണ്ടിവരും. അതുവേണോ?"
"ഞാൻ പറയാം.., ഞാൻ പറയാം." ഇടറിയ ശബ്ദത്തോടെ അയാൾ പറഞ്ഞു. രഞ്ജൻ അനസിനെ ഒന്നുനോക്കി. "നീന ഡായമണ്ട്‌സ് മറിച്ചു കൊടുക്കുന്ന കാര്യം മനസിലാക്കിയ ബോസ് എന്നോടുപറഞ്ഞ പ്രകാരമാണ് ഞാൻ അന്ന് ഹോസ്റ്റലിലേക്ക് പോയത്. നീനയെ കൊല്ലാനുള്ള പ്ലാൻ ഇല്ലായിരുന്നു മുൻപ്. പക്ഷെ മിനിസ്റ്റർ പോളച്ചന്റെ പേരക്കുട്ടിയാണെന്നു ഞാൻ പറഞ്ഞപ്പോഴാണ് അയാൾക്കുള്ള ഒരു താക്കീതാണ് അവളുടെ മരണമെന്ന് ബോസ്സ് എന്നോട് പറഞ്ഞത്.
"മിനിസ്റ്ററും, ക്രിസ്റ്റീഫറും തമ്മിലുള്ള ബന്ധം.?" രഞ്ജൻ ചോദിച്ചു.
"ആറു വർഷങ്ങൾക്കുമുമ്പ് പാലക്കാടുനിന്ന് എക്സൈസ് എട്ടുകോടിയുടെ ചന്ദനതൈലം പിടിച്ചിരുന്നു. അന്നത്തെ ഏറ്റുമുട്ടലിൽ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പണമെറിഞ്ഞിട്ടും വഴങ്ങാത്ത അന്നത്തെ ഉദ്യോഗസ്ഥർ ബോസിനെ അറസ്റ്റ് ചെയ്തു. കേസിൽനിന്നും ഒഴിവാക്കിത്തരാൻ അന്ന് മിനിസ്റ്ററുടെ മുൻപിൽ ഒരുപാട് കൈനീട്ടി നടന്നില്ല. പക്ഷെ മറ്റുസ്വാധീനം ഉപയോഗിച്ച് ബോസ്സ് ശിക്ഷ വെട്ടിക്കുറച്ചു. അങ്ങനെ രണ്ടരകൊല്ലം അയാൾ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. മിനിസ്റ്റർ ഒന്നു മനസുവച്ചിരുന്നുയെങ്കിൽ എല്ലാം തീർന്നേനെ. അതിനുമുൻപേ ബ്ലൂ ലഗൂൺ എന്ന ഇറ്റാലിയൻ കമ്പനിയുമായി ഒരു അഗ്രിമെന്റ് ഉണ്ടായിരുന്നു. അതിന്റെ കാലാവധി തീരുന്നത് ബോസ് ജയിലിൽ കിടക്കുന്ന ആ സമയത്താണ്."
"എന്താണ് ആ അഗ്രിമെന്റ്.." അനസ് ചോദിച്ചു. "5 വർഷത്തേക്കുള്ള ബ്രൗൺഷുഗർ ഡിസ്ട്രിബ്യൂഷൻ. അതിലേക്ക് എഴുപത്തിയഞ്ചുകോടി ബോസ്സ് ഇൻവസ്റ്റ്മെന്റ് നടത്തി. ഗുജറാത്തിൽ എത്തിയ സാധനം കൈപ്പറ്റാൻ ബോസ്സിന് കഴിഞ്ഞില്ല. വന്ന അതേഷിപ്പിൽ അതു തിരിച്ചുപോയി. അന്ന് ബോസ്സ് ജയിലിലായിരുന്നു. മാസങ്ങൾക്കുശേഷം വീണ്ടും മുംബൈ തുറമുഖത്തേക്ക് സാധനം വന്നു.
💬 Comments
View all comments