0%

Chapter Title : The Shadows 12 [വിനു വിനീഷ്]

Author : Kambikathakal Read All Parts 272

പക്ഷെ അന്ന് പോലീസ് പിടികൂടി. രണ്ടുതവണ കൈപറ്റാതെ വന്നപ്പോൾ ഇറ്റാലിയൻ കമ്പനി പിന്മാറി. നഷ്ടം 75 കോടി. മിനിസ്റ്റർ അന്ന് സഹായിച്ചിരുന്നുയെങ്കിൽ അയാൾ ഇന്ന് ഇന്ത്യയുടെ നെറുകയിൽ എത്തിയിരുന്നു. ആ ദേഷ്യമുണ്ടായിരുന്നു."

അനസ് രഞ്ജന്റെ മുഖത്തേക്കുനോക്കി.

"ദുബായിൽ വച്ചുള്ള ഒരു അക്‌സിഡന്റിൽ ബോസ്സിന്റെ കാലുകൾ നഷ്ടമായതോടെയാണ് ഇടനിലക്കാരെ ആശ്രയിക്കാൻ തുടങ്ങിയത്."

"ഹോസ്റ്റലിൽ ചെന്ന നിനക്ക് സഹായങ്ങൾ ചെയ്തുതന്നത് ആരാണ്?" രഞ്ജൻ ചോദിച്ചു.

"അത് അറിയില്ല, രാത്രി പന്ത്രണ്ടുമണിക്ക് പുറത്തേക്കുള്ള വാതിൽ തുറന്നിട്ടിട്ടുണ്ടാകുമെന്നും, അതിലൂടെ അകത്തേക്കുകയറിയാൽ ഭക്ഷണം കഴിക്കുന്ന ഹാളിൽ ബോധരഹിതയായി കിടക്കുന്ന നീനയെ അവിടെ കെട്ടിതൂക്കാൻ മാത്രമേ എന്നോട് പറഞ്ഞിട്ടൊള്ളൂ, അതു ഞാൻ ചെയ്തു. പക്ഷെ ആ സമയത്താണ് സുധി അവിടെയെത്തിയത്. ബോസ് പറഞ്ഞിരുന്നു അത് കൊലപാതകമാണെന്ന് ആരും അറിയരുതെന്ന്. അതുകൊണ്ടുതന്നെയാണ് എന്നൊടുത്തന്നെ അതു ചെയ്യണം എന്നുപറഞ്ഞത്."

"നീയിപ്പോഴും പറഞ്ഞില്ല, ആരാണ് നിനക്ക് പിൻവശത്തെ വാതിൽ തുറന്നുതന്നതെന്ന്?"

"സർ, എനിക്ക് അറിയില്ല. ചില കാര്യങ്ങൾ എന്നോട് പറയാറില്ല. ബോസ്സിന് ഒരു പേഴ്‌സണൽ സെക്രട്ടറിയുണ്ട് അതൊരു സ്‌ത്രീ ആണെന്ന് അറിയാം. വേറെ ഒന്നും അറിയില്ല സർ."

"മ്.." രഞ്ജൻ സോഫയിൽനിന്നും എഴുന്നേറ്റു.

"അനസ്, അറസ്റ്റ് നാളെ രാവിലെതന്നെ രേഖപ്പെടുത്തണം."

"സർ."

"അയാൾക്ക് എന്തെങ്കിലും കഴിക്കാൻ കൊടുക്ക്." അതുപറഞ്ഞ് രഞ്ജൻ തന്റെ മുറിയിലേക്ക് പോയി. കിഴക്കുഭാഗത്തെ ജാലകപൊളി തുറന്നിട്ട് അയാൾ നിലാവലചൊരിഞ്ഞ പ്രകൃതിയിലേക്ക് നോക്കിയിരുന്നു.

"ക്രിസ്റ്റീഫറുടെ പേഴ്‌സണൽ സെക്രട്ടറി ആരായിരിക്കും.? "

രഞ്ജൻ മേശപ്പുറത്ത് വച്ചിരുന്ന കേരളാപോലീസ് എന്നെഴുതിയ ഫയൽ തുറന്ന് ആദ്യംമുതൽ വായിക്കാൻ തുടങ്ങി. മണിക്കൂറുകളോളം അയാൾ കേസ് ഫയലിന്റെ പേജുകൾ തിരിച്ചും മറിച്ചും വായിച്ചു. തന്ന മൊഴിയിൽ

💬 Comments

View all comments