The Shadows 13 [വിനു വിനീഷ്]
📝 Ongoing
👁 58448 views ❤ 130 likes 💬 2 comments
The Shadows 13 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ)
The Shadows Part 13 Investigation Thriller Author : Vinu Vineesh
Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Pat 7 | Part 8 | Part 9 | Part 10 | Part 11 | Part 12 |
മുറിയിൽ ചെന്ന രഞ്ജൻ മേശപ്പുറത്തുവച്ചിരിക്കുന്ന ലാപ്ടോപ്പ് അനസിനെ കാണിച്ചു.
"സീ.. ഇതാണ് ലൂക്കപറഞ്ഞ ക്രിസ്റ്റീഫറുടെ പേഴ്‌സണൽ സെക്രട്ടറി. ലെനാജോസ്."
പുഞ്ചിരി പൊഴിച്ചുകൊണ്ട് രഞ്ജൻ പറഞ്ഞു.
"ഓഹ് മൈ ഗോഡ്.. "
അനസ് അത്ഭുതത്തോടെ ആ ഫോട്ടോയെ നോക്കിനിന്നു.
"സർ, ഹു ഈസ് ദിസ് .?"
അനസ് ആകാംക്ഷയോടെ ചോദിച്ചു.
"നീന കൊല്ലപ്പെടുന്ന അന്നുരാത്രി സുധി അല്പം തടിയുള്ള ഒരു പെൺകുട്ടി ഓടിമറയുന്നത് കണ്ടു എന്നുപറഞ്ഞില്ലേ? ഐ തിങ്ക് ഇറ്റ്സ്.. സീ അനസ്, ഇവളുടെ ശരീരപ്രകൃതിയും സുധിപറഞ്ഞ വാക്കുകളും വച്ചുനോക്കുമ്പോൾ. അതുതന്നെയാകും.
" ബട്ട് സർ, ഹോസ്റ്റലിൽ താമസിക്കുന്നവരുടെ പേരിലോ മൊഴിയിലോ ലെനാജോസ് എന്നുപറഞ്ഞൊരാൾ ഇല്ല."
അനസ് തറപ്പിച്ചു പറഞ്ഞു.
"താനിതുകണ്ടോ? "
കേരളാപോലീസ് എന്നെഴുതിയ കേസ് ഫയൽ രഞ്ജൻ മേശപ്പുറത്തുനിന്നും കൈയിലെടുത്തുകൊണ്ട് അനസിനോട് പറഞ്ഞു.
"ഒന്നരമണിക്കൂർ തലങ്ങും വിലങ്ങും ഞാനിരുന്നുവായിച്ചു. പലരുടെയും മൊഴികൾ ഞാൻതന്നെ തിരുത്തി. പലരുമായും കണക്റ്റ് ചെയ്തു.
അന്ന് ഞാൻ ഹോമെക്സ് ബിൽഡേഴ്സിൽ പോയപ്പോൾ ഒരു പെൻക്യാമറ പോക്കെറ്റിൽ വച്ചി
💬 Comments
View all comments