0%

Chapter Title : The Shadows 13 [വിനു വിനീഷ്]

Author : Kambikathakal Read All Parts 208

ഭക്ഷണം കഴിക്കുന്ന ഹാളിലേക്ക് വിളിച്ചുവരുത്തി ഞങ്ങൾ സംസാരിച്ചു. പിടിക്കപ്പെട്ടു എന്നറിഞ്ഞ നീന ഡയമണ്ട്‌സ് അടങ്ങുന്ന കിഴി തിരികെതന്നു. ഇല്ലീഗലായി നടക്കുന്ന ഞങ്ങളുടെ ബിസ്നസ്സിൽ നീന തുടർന്നുപോയാൽ അതുഞങ്ങളെ സാരമായി ബാധിക്കുമെന്ന് മനസിലാക്കിയ ഞാൻ ചാച്ചൻ പറഞ്ഞപ്രകാരം എന്റെ കൈവശമുള്ള മോർഫിൻ അടങ്ങിയ ഇഞ്ചക്ഷൻ കുത്തിവച്ചു."

"ബലമായിട്ട് അല്ലെ ?.."
രഞ്ജൻ ചോദിച്ചു.

"മ്.."

"അമ്മയായിരിക്കും സഹായിച്ചത്.അല്ലെ?

"മ് "

"എന്നിട്ട്.?"

"അവളെ മയക്കികിടത്തിയശേഷം ചാച്ചന് വിളിക്കാൻ പറഞ്ഞ പ്രകാരം ഞാൻ വിളിച്ചു. ഉടനെ എന്നോട് അവിടെനിന്നും പോകാൻ ചാച്ചൻ പറഞ്ഞു. ബാക്കി ലൂക്ക നോക്കിക്കോളുമെന്നും പറഞ്ഞിരുന്നു.

"ക്രിസ്റ്റീഫർ, അയാൾ ഇന്ന് നാട്ടിലേക്ക് വരുന്നുണ്ടല്ലേ?
ഇടതുകാലിന്റെ മുകളിൽ വലതുകാൽ കയറ്റിവച്ചുകൊണ്ട് രഞ്ജൻ ചോദിച്ചു.

"ഉവ്വ് സർ, ഇന്ന് രാത്രി 9മണിക്കുള്ള ഗൾഫ് എയറിൽ കൊച്ചിയിൽ വരും. തൃശ്ശൂരിൽ ഒരു മീറ്റിംഗ് ഉണ്ട്, അതുകഴിഞ്ഞാൽ മോർണിംഗ് ഫ്‌ളൈറ്റായ ഖത്തർ എയർവെയ്സിൽ തിരിച്ചു പോകും."

"ആഹാ നല്ല ബെസ്റ്റ് ടൈം"
അനസ് രഞ്ജനെ നോക്കി പുഞ്ചിരിപൊഴിച്ചു.

"പേഴ്‌സണൽ സെക്രട്ടറിക്ക് ഇൻവിറ്റേഷൻ ഇല്ലേ?"
സംശയത്തോടെ രഞ്ജൻ ചോദിച്ചു.

"മ്.."

"ഈ ലൂക്ക എങ്ങനെ അകത്തുകയറി ?"
രഞ്ജൻ വാർഡനെ നോക്കികൊണ്ടു ചോദിച്ചു.

"അത്... അത്.."

"ഇനിയും നുണകൾ പറഞ്ഞു സ്വയം അഴിക്കാൻ പറ്റാത്ത കുരുക്കുകൾ ഉണ്ടാക്കേണ്ട മാഡം.
ഇനി അത് ഞങ്ങൾക്ക് ഊഹിക്കാൻ പറ്റാവുന്നതെയുള്ളൂ.
അനസ് അതുപറഞ്ഞപ്പോൾ വാർഡൻ ശിരസ് താഴ്ത്തിയിരുന്നു.

"ആ ഡയമണ്ട്‌സ് എവിടെ?"
രഞ്ജൻ ലെനയെ നോക്കിക്കൊണ്ട് ചോദിച്ചു.

"സർ.അത്.."

"കവർ മാത്രമായിരുന്നു അതിലുണ്ടായിരുന്നത് അല്ലെ?"
പുഞ്ചിരിപൊഴിച്ചുകൊണ്ട് രഞ്ജൻ ചോദിച്ചു.

"മ്.. അവളുടെ റൂം മുഴുവൻ ഞങ്ങൾ പരിശോധിച്ചു. കിട്ടിയില്ല."

💬 Comments

View all comments