Chapter Title : The Shadows 14 [വിനു വിനീഷ്]
മുറിയിൽപോയി കണ്ടു. അന്ന് വാർഡന്റെ മേശപ്പുറത്ത് ഇടതുവശം ചേർന്ന് കുറച്ചു പുസ്തകങ്ങൾ അടക്കിവച്ചിട്ടുണ്ട്. അതിലുണ്ടായിരുന്ന ഒരു പുസ്‌തകം ഇതാണ് സർ."
"എങ്ങനെ സ്ഥിതീകരിക്കും രഞ്ജൻ? പലരുടെ കൈകളിലുമുണ്ടാകില്ലേ ഈ പുസ്തകം.?" ഡിജിപി ചോദിച്ചു.
ഉടനെ രഞ്ജൻ ബാഗുതുറന്ന് 6×4 സൈസിലുള്ള 2 ഫോട്ടോകൾ ഡിജിപിക്കു നേരെനീട്ടി.
"സർ ഇതുകണ്ടോ, അതേ സൈറ്റിൽനിന്നും കിട്ടിയ മറ്റൊരു ഫോട്ടോയാണ്. ഇതിൽ ടേബിളിന്റെ മുകളിൽവിരിച്ചിട്ട തുണി അല്പം കാണുന്നുണ്ട്. ഇതേ തുണിതന്നെയാണ് വാർഡന്റെ ഓഫീസിലുള്ള ടേബിളിന്റെ മുകളിലുമുള്ളത്."
"മ്.." ഫോട്ടോവാങ്ങി പരിശോധിച്ച ഡിജിപിക്ക് രഞ്ജൻ പറഞ്ഞ കാര്യങ്ങൾ വളരെ വ്യക്തമായി കാണാൻ കഴിഞ്ഞു.
"ഈ വാർഡന്റെ മകൾ എങ്ങനെ കയറിവന്നു.?" സംശയത്തോടെ രഞ്ജന്റെ വലതുവശത്തിരിക്കുന്ന ഐജി ചോദിച്ചു.
"പറയാം സർ. ഇന്ന് പലരുടെയും ബന്ധങ്ങൾ കണ്ടെത്താൻ ഏറ്റവും കൂടുതൽ സഹായിക്കുന്നത് നമ്മുടെ സോഷ്യൽ മീഡിയയാണ്. ഹോമെക്സ് ബിൽഡേഴ്‌സിന്റെ ഫേസ്ബുക്ക് പേജിൽ ഞാനൊന്ന് കയറിനോക്കി. ആറുമാസങ്ങൾക്ക് മുൻപ് നടന്ന കമ്പനിയുടെ വാർഷികത്തിന്റെ പരിപാടിയിൽ എടുത്ത ഫോട്ടോയിൽ വാർഡന്റെ മുഖത്തിന്റെ പകുതിഭാഗമുണ്ട്. വിശദമായ അന്വേഷണം വാർഡനെതിരെ നടത്തിയപ്പോഴാണ് ലെന മകളാണ് എന്നറിയാൻ കഴിഞ്ഞത്. പക്ഷെ അവരത് രഹസ്യമാക്കിവച്ചു."
"പേഴ്‌സണൽ സെക്രട്ടറി ലെനയാണ് എന്നങ്ങനെ സ്ഥിതീകരിച്ചു. ? ഡിജിപി ചോദിച്ചപ്പോൾ രഞ്ജൻ ഒന്നുപുഞ്ചിരിച്ചു.
"സർ, ലെനയ്ക്ക് റോസ്‌വില്ല എന്നുപേരുള്ള ഒരുവീടുണ്ട്. ഞാൻ മുൻപ് ഒരു മാധ്യമപ്രവർത്തകനെ കുറിച്ചു പറഞ്ഞില്ലേ. അവന്റെ ഭാര്യ ഹോമെക്സ് ബിൽഡേഴ്സിലാണ് ജോലിചെയ്തിരുന്നത്. ഇപ്പോ ആ ജോലിപോയി. ആ കുട്ടിയെ വിളിച്ച് ഒന്നന്വേഷിച്ചു. അവളാണ് കമ്പനിയുടെ ചാർട്ടേർഡ് അക്കൗണ്ടിന്റെ അഡ്രസ്സ് തന്നത്. പിന്നെ മറ്റൊരുകാര്യം. സുധിയുടെ മൊഴിയിൽ ക്രിസ്റ്റീഫറുമായുള്ള വീഡിയോകോളിൽ ഒരു പൂച്ചയുടെ
💬 Comments
View all comments