0%

Chapter Title : The Shadows 14 [വിനു വിനീഷ്]

Author : Kambikathakal Read All Parts 269

കാര്യം പറഞ്ഞിരുന്നു. അമേരിക്കയിൽ കണ്ടുവരുന്ന ക്യൂറൽ വിഭാഗത്തിൽപെട്ട ഒരിനം പൂച്ചക്കുട്ടി. ലെനയുടെ ടിക്ക്ടോക്ക് വീഡിയോകൾ പരിശോധിച്ചപ്പോൾ കഴുത്തിൽ മണികെട്ടിയ പൂച്ചക്കുട്ടിയെ അതിലുംകണ്ടു. സുധിയുമായി ആ വിവരം പങ്കുവച്ചപ്പോൾ സുധികണ്ട പൂച്ചകുട്ടിയും ലെനയുടെ കൂടെയുള്ളതും ഒന്നാണെന്ന് കണ്ടെത്തി. അങ്ങനെയാണ് അവളിലേക്ക് കൂടുതൽ അന്വേഷണം ചെന്നത്.കേരളത്തിന് അകത്തും പുറത്തും ക്രിസ്റ്റീഫർ പങ്കെടുത്ത പരിപാടികളിലെല്ലാം ലെനയുടെ സാന്നിധ്യവും ഉണ്ടായിരുന്നു സർ. "

"ദെൻ, വാട്ട് നെക്സ്റ്റ് രഞ്ജൻ?"

"സർ, ഇന്നുരാത്രി 9 മണിക്ക് ഗൾഫ് എയറിൽ ക്രിസ്റ്റീഫർ കൊച്ചിയിൽ വന്നിറങ്ങും. അയാളെ കസ്റ്റഡിയിൽ വേണം അതിനുള്ള സൗകര്യങ്ങൾ സർ ചെയ്തുതരണം." രഞ്ജൻ പറഞ്ഞു.

"ഒഫ്‌കോഴ്‌സ്, ഞാൻ എയർപോർട്ട് കണ്ട്രോൾ റൂമിലേക്ക് മെസ്സേജ് പാസ്സ് ചെയ്യാം. ബാക്കി അവര് നോക്കിക്കോളും.

"സർ."

മീറ്റിംഗ് കഴിഞ്ഞ രഞ്ജൻ ഡിജിപിയുടെ ഓഫീസിൽനിന്നുമിറങ്ങി നേരെ പോയത് ഹോസ്പിറ്റലിൽ കിടക്കുന്ന ശ്രീജിത്തിനെ കാണാൻ വേണ്ടിയായിയുന്നു.

112ാം നമ്പർ മുറിയിൽ കിടക്കുകയായിരുന്ന ശ്രീജിത്ത് രഞ്ജനെകണ്ടപ്പോൾ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു.

"ടെയ്ക്ക് റെസ്റ്റ് ശ്രീ, സ്ട്രെയിൻ എടുക്കേണ്ട." രഞ്ജൻ അടുത്തുള്ള കസേരയിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.

"എന്തായി സർ,?"

"വാർഡനെയും മകൾ ലെനയെയും അറസ്റ്റ് ചെയ്തു. ക്രിസ്റ്റീഫർ ഇന്ന് രാത്രി കൊച്ചിയിലെത്തും. അറസ്റ്റ് അവിടെനിന്ന്."

കേസിന്റെ സ്ഥിതിഗതികൾ ശ്രീജിത്തിനോട് സംസാരിക്കുന്നതിനിടയിലാണ് അയാളുടെ ഫോൺ ബെല്ലടിക്കുന്നത്. "സർ 9 മണിക്ക് ക്രിസ്റ്റീഫർ വരുന്ന ഗൾഫ് എയർ ക്യാൻസൽ ചെയ്തു. പകരം 6 മണിക്കുള്ള എയർ ഇന്ത്യയിലാക്കി. അനസ് അതുപറഞ്ഞപ്പോൾ രഞ്ജന്റെ മുഖത്ത് അല്പം പുഞ്ചിരിവിടർന്നു.

"ഹൗ ഗെറ്റ് യു ദ ഇൻഫോർമേഷൻ."

"സർ, ലെനയുടെ വാട്‌സ്ആപ്പിൽ വന്ന മെസേജാണ്. എയർ ഇന്ത്യയുടെ പസഞ്ചർ ലിസ്റ്റിൽ നോക്കിയപ്പോൾ

💬 Comments

View all comments