0%

Chapter Title : The Shadows 15 [വിനു വിനീഷ്]

Author : Kambikathakal Read All Parts 305

ചെയ്ത് രഞ്ജൻ ഉദിച്ചുയരുന്ന അരുണനെ നോക്കി ദീർഘശ്വാസമെടുത്തുനിന്നു. ശേഷം കുളികഴിഞ്ഞ് ഹോസ്പിറ്റലിൽ അഡ്മിറ്റായ ശ്രീജിത്തിനെ പോയികണ്ടു. കേസിന്റെ സ്ഥിതിഗതികൾ സംസാരിച്ച് കുറച്ചുനേരം അവിടെയിരുന്നശേഷം യാത്രപറഞ്ഞ് നേരെ പോയത് അനസിന്റെ അടുത്തേക്കായിരുന്നു. ഉച്ചഭക്ഷണം അനസിന്റെകൂടെയിരുന്ന് കഴിച്ചതിനുശേഷം ജിനുവിനെ അവർ താമസിക്കുന്ന ഹോട്ടലായ ക്രൗൺപ്ലാസയിൽ ചെന്നുകണ്ടു.

"ജിനു, ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം. ഞങ്ങളീ പോലീസുകാർക്ക് സെന്റിമെൻസ് ഒന്നുമില്ല. എല്ലാവരെയും കുറ്റവാളികളായി കാണുക, ചോദ്യം ചെയ്യുക. അത്രേയുള്ളൂ. ഞങ്ങൾക്ക് ആവശ്യമുള്ളത് കിട്ടിയാൽപിന്നെ ജോലി എളുപ്പമാകും. ജിനു കുറച്ചുകാര്യങ്ങൾ ഞങ്ങളിൽനിന്നും മറച്ചുവച്ചു. പിന്നീട് അത് മനസിലായി എന്നുണ്ടെങ്കിലും അന്ന് പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ.."

"സോറി സർ, " ഇടയിൽകയറി അവൾ പറഞ്ഞു.

"ആദ്യം ഒരു നുണ പറയും, പിന്നെ അതിനെ മറച്ചുപിടിക്കാൻ മറ്റൊരു നുണപറയുമ്പോൾ നമ്മളത് വിശ്വസിച്ചുപോകുന്നു. അതിൽ നഷ്ടമല്ലാതെ ലാഭമൊന്നുമില്ല.! ആലോചിച്ചു നോക്കൂ.."

ശിരസ് താഴ്ത്തിനിൽക്കുന്ന അവളോട് കേസുമായി ഇനി ബുദ്ധിമുട്ടിക്കില്ലാ എന്നു പറഞ്ഞ് രഞ്ജൻ അനസിനൊപ്പം ഹോട്ടലിൽ നിന്നും തിരിച്ചു.

ശാലിനിക്കുള്ള അല്പം സാധനങ്ങൾ വാങ്ങി, നാളെ കോടതിയിൽ ഹാജരാക്കുന്നതുവരെയുള്ള ചുമതല അനസിനെ ഏല്പിച്ചു രഞ്ജൻ മടങ്ങുമ്പോൾ വൈകുന്നേരം 7 മണി കഴിഞ്ഞിരുന്നു. മണ്ണാർക്കാട്ടെ തന്റെ വീട്ടിൽ വന്നുകയറിയ രഞ്ജൻ കോളിങ് ബെല്ലടിച്ച് ഉമ്മറത്ത് നിന്നു. വാതിൽതുറന്ന ശാലിനി ദേഷ്യത്തോടെ മുഖം തിരിച്ചു നിൽക്കുന്നതുകണ്ട രഞ്ജൻ പിന്നിലൂടെവന്ന് അരക്കെട്ടിലൂടെ കൈകളിട്ട് തന്നിലേക്ക് ചേർത്തു നിറുത്തിചോദിച്ചു.

"എന്താണ് മാഷേ പിണക്കം,മ്.?"

"ഇന്ന് ഉച്ചക്ക് വരുംമെന്നു പറഞ്ഞിട്ട് ഞാൻ കുറെ കാത്തിരുന്നു." ശാലിനി പരിഭവം പറഞ്ഞു.

"ജോലിത്തിരക്കല്ലേ.."

"ഓഹ്, ജോലിക്ക് കയറിയാൽ പിന്നെ നമ്മളെയൊന്നും പിടിക്കില്ലല്ലോ." മുറുകെ പിടിച്ച അയാളുടെ ബന്ധനം വേർപെടുത്തി അവൾ അടുക്കളയിലേക്കു

💬 Comments

View all comments