0%

Chapter Title : The Shadows 3 [വിനു വിനീഷ്]

Author : Kambikathakal Read All Parts 271

വൃക്ഷത്തെ തലോടി ഉമ്മറത്തേക്ക് ഒഴുകിയെത്തി.

"രഞ്ജിയേട്ടാ, ദേ ഫോൺ."

അകത്തുനിന്ന് ഒരു കൈയിൽ ചട്ടുകവും മറുകൈയിൽ ഫോണുമായി സഹധർമ്മിണി ശാലിനി ഉമ്മറത്തേക്ക് കടന്നുവന്നുകൊണ്ട് പറഞ്ഞു.

"ആരാ ശാലു.."

"അറിയില്ല, ഏട്ടന് ഫോൺ കൊടുക്കാൻ പറഞ്ഞു."

വലതുകൈയിലുള്ള ഫോൺ അയാൾക്ക് കൊടുത്തിട്ട് ശാലിനി തിരിഞ്ഞുനടന്നു.

രഞ്ജൻ ഫോൺ ചെവിയോട് ചേർത്തുവച്ചു.

"യെസ്, രഞ്ജൻഫിലിപ്പ് ഹിയർ. ഹു ഈസ് ദിസ്.?"

"എടോ ഇത് ഞാനാ ഐ ജി ചെറിയാൻ പോത്തൻ. " മറുവശത്തുനിന്നുള്ള ശബ്ദംകേട്ട് രഞ്ജൻ ഒന്നു നെടുങ്ങി.

"സോറി സാർ, അറിഞ്ഞില്ല. എന്താ സർ വിശേഷിച്ച്.?"

"താൻ സസ്‌പെൻഷനിലാണെന്നറിയാം. എങ്കിലും തന്നെപോലെ എഫിഷ്യന്റ് ആയ ഉദ്യോഗസ്ഥരുടെ സേവനം ഇപ്പോൾ പോലീസിന് ആവശ്യമാണ്. സോ പ്ലീസ് ചെക്ക് യുവർ ജി മെയിൽ. ആൻഡ് കം ബാക്ക്. ഓക്കെ?"

"യെസ് സർ, വിൽ കോൾ യൂ ബാക്ക്."

ഫോൺ കട്ട് ചെയ്ത് രഞ്ജൻ അകത്തുപോയി തന്റെ ലാപ്ടോപ്പ് തുറന്നു. ഐ ജി പറഞ്ഞത് ശരിയായിരുന്നു സസ്‌പെൻഷൻ പിൻവലിച്ച് പുതിയ അപ്പോയിന്മെന്റ് ലെറ്റർ വന്നുകിടക്കുന്നു.

"ശാലു... ഒന്നിങ്ങുവന്നേ " അടുക്കളയിലേക്കുനോക്കിക്കൊണ്ട് രഞ്ജൻ നീട്ടിവിളിച്ചു.

വൈകാതെ ശാലിനിവന്ന് കസേരയിൽ ഇരിക്കുന്ന രഞ്ജന്റെ കഴുത്തിനുപിന്നിലൂടെ കൈകളിട്ട് കവിളിൽ അമർത്തിചുംബിച്ചുകൊണ്ട് ചോദിച്ചു.

"ഒരുപണിയെടുക്കാൻ സമ്മതിക്കില്ലേ രഞ്ജിയേട്ടാ? "

"ഉവ്വ്, ആദ്യം ന്റെ നായരുട്ടി ഇതൊന്ന് നോക്ക്."

ലാപ്ടോപ്പ് ശാലിനിയുടെ നേരെ തിരിച്ചുപിടിച്ചുകൊണ്ടു രഞ്ജൻ പറഞ്ഞു.

"സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ. ക്രൈംബ്രാഞ്ച്."

പകുതി വായിച്ചുനിറുത്തി ശാലിനി അയാളുടെ മുഖത്തേക്ക് നോക്കി.

"തിരിച്ചുപോണം ല്ലേ ? ആറുമാസം കൂടെ ഉണ്ടാകുമെന്നുകരുതി. അത്രയുംപറഞ്ഞു ശാലിനി രഞ്ജന്റെ കഴുത്തിലെ പിടി അയച്ച് പതിയെ എഴുന്നേറ്റു.,"

💬 Comments

View all comments