Chapter Title : The Shadows 3 [വിനു വിനീഷ്]
"ഹാ,പിണങ്ങല്ലേ, ഇങ്ങുവാ" രഞ്ജൻ അവളുടെ അരക്കുമുകളിൽ കൈകൾകൊണ്ട് ആവരണം ചെയ്ത് തന്നിലേക്ക് ചേർത്തുനിർത്തി.
"നമുക്ക് ഒരുമിച്ചുപോയലോ കൊച്ചിയിലേക്ക്."
"അയ്യോ വേണ്ട, ഏട്ടൻ ഒറ്റക്ക് പോയാമതി. കഴിഞ്ഞതവണ വയനാട്ടിലേക്ക് പോയത് ഓർമ്മയുണ്ടോ? പെട്ടിയും കിടക്കയുമൊക്കെ പെറുക്കിയെടുത്തു അവിടെചെന്ന് എല്ലാം ഒന്നു അടക്കിയൊതുക്കിവച്ച് മൂന്നുമാസം തികയുന്നതിനു മുൻപേ എ സി പി യുടെ കരണത്തടിച്ചു സസ്പെൻഷൻ ഇരന്നുസ് വാങ്ങി വീണ്ടും മണ്ണാർക്കാട്ടേക്ക് വണ്ടി കയറുമ്പോൾ ഉറപ്പിച്ചതാ ഇനി ഞാൻ വരൂലാ ന്ന്. ഞാനിവിടെ നിന്നോളാ ഐ പി യസുകാരൻ കിട്ടിയജോലി പോയി ചെയ്യ്."
അത്രെയും പറഞ്ഞ് ശാലിനി അയാളുടെ ബന്ധനം വേർപെടുത്തി അടുക്കളയിലേക്കുപോയി. കൂടെ രഞ്ജനും കസേരയിൽനിന്നും എഴുന്നേറ്റ് അവളോടൊപ്പം നടന്നു.
"ശാലു, നാളെ ജോയിൻചെയ്യണം." അല്പം നീരസത്തോടെ അയാൾ പറഞ്ഞു.
"മ്, ചെയ്യൂ. ന്നിട്ട് ഏറ്റെടുത്ത ജോലിപൂർത്തിയാക്കിട്ട് വായോ. ഞാനില്ല കൊച്ചിയിലേക്ക്. ഐപിയസുകാരൻ പോ."
എത്രനിർബന്ധിച്ചിട്ടും തന്റെകൂടെ കൊച്ചിയിലേക്ക് ഇല്ലായെന്നു തീർത്തുപറഞ്ഞ ശാലിനി, നാളെ ജോയിൻചെയ്യാൻ പോകാനുള്ള രഞ്ജന്റെ വസ്ത്രങ്ങൾ ഒതുക്കിവച്ച് യാത്രക്കുള്ള ഒരുക്കങ്ങൾ ചെയ്തുകൊടുത്തു.
××××××××
ഇടപ്പള്ളിയിലെ സിഗ്നൽകടന്ന് ഒറ്റപ്പാലം റെജിസ്സ്ട്രെഷനിലുള്ള രഞ്ജന്റെ മാരുതിസുസുക്കി ബെലെനോ കാർ ഐജി ഓഫീസ് ലക്ഷ്യമാക്കി കുതിച്ചു.
ഓഫീസ് സമയം അടുത്തതിനാൽ റോഡുകളിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു. അതൊന്നും വകവെക്കാതെ അയാൾ ആക്സലറേറ്റിൽ കാൽ അമർത്തിചവിട്ടി. അധികസമയം എടുക്കാതെ മറൈൻഡ്രൈവിലുള്ള ഐജി ഓഫീസിലേക്ക് രഞ്ജൻഫിലിപ്പ് തന്റെ ബെലെനോ കാർ ഓടിച്ചുകയറ്റി.
ഡോർതുറന്ന് പുറത്തിറങ്ങി നേരെ പോയത് ഐജിയുടെ ക്യാബിനിലേക്കായിരുന്നു.
"മെ ഐ കമിങ് സർ." ഹാഫ് ഡോറിന്റെ ഒരു പൊളിപിടിച്ചുകൊണ്ട് രഞ്ജൻ ചോദിച്ചു.
"യെസ്.."
രഞ്ജൻ അകത്തേക്കുകടന്ന് ഐ ജിക്ക് മുൻപിൽ സല്യൂട്ടലിടിച്ചുനിന്നു.
💬 Comments
View all comments