Chapter Title : The Shadows 6 [വിനു വിനീഷ്]
വഴിയേ മനസിലായിക്കോളും. തൽക്കാലം മോൻ കേറ്." അതിലൊരാൾ അർജ്ജുവിന്റെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
"കൈയെടുക്കട പന്ന.." അർജ്ജുൻ തോളിൽവച്ച അയാളുടെ കൈയെടുത്ത് മാറ്റിയതും ശരംവേഗത്തിൽ അടുത്തയാളുടെ വലതുകൈ അർജ്ജുവിന്റെ ഇടത് കവിളിൽ പതിച്ചു.
"ഫ്ബ... കഴിവേറിയുടെ മോനെ, കേറാടാ വണ്ടിയിലേക്ക്." അയാൾ അവനെ തൂക്കിയെടുത്ത് കാറിലേക്ക് കയറ്റി.
"നിങ്ങൾ ആരാ? എന്താ വേണ്ടത്.?" അടികിട്ടിയ കവിൾത്തടം ഇടതുകൈകൊണ്ട് പൊത്തിപ്പിടിച്ച് അർജ്ജുൻ ചോദിച്ചു.
"അതൊക്കെ വഴിയേ പറഞ്ഞുതരാം."
ഇന്നോവ ഫോർട്ട്കൊച്ചി ലക്ഷ്യമാക്കി കുതിച്ചു. വൈകാതെ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ഗോഡൗണിൽ ഇന്നോവ സഡൻബ്രേക്കിട്ട് നിന്നു. ഡോർ തുറന്ന് അവർ അർജ്ജുവിനെ പുറത്തേക്ക് ഇറക്കി. കുറച്ചപ്പുറത്ത് നീല നിറത്തിലുള്ള ബിഎംഡബ്ല്യു എക്‌സ്ഫൈവ് കാർ ഹെഡ്ലൈറ്റ് കത്തിച്ച് നിൽക്കുന്നത് അവൻ ശ്രദ്ധിച്ചു. സൂക്ഷിച്ചുനോക്കിയ അർജ്ജുൻ കാറിന്റെ ബോണറ്റിനുമുകളിൽ ഒരാൾ ഇരിക്കുന്നതുപോലെ തോന്നി. കാറിൽനിന്നിറങ്ങിയ മറ്റ് രണ്ടുപേരിൽ ഒരാൾ അർജ്ജുവിന്റെ കഴുത്തിന് പിടിച്ചു മുന്നോട്ട് ആഞ്ഞുതള്ളി. നിലത്തുവീണ അർജ്ജുൻ എഴുന്നേറ്റു നോക്കിയപ്പോഴാണ് അത് തന്റെ തോന്നലല്ലായെന്ന് മനസിലായത്. കറുത്ത പാന്റും, കറുത്ത കോട്ടുമിട്ട്, ഒറ്റനോട്ടത്തിൽ മുപ്പത്തിയഞ്ച്, നാല്പത് വയസുതോന്നിക്കുന്ന അയാൾ അർജ്ജുവിനെ സഹതാപത്തോടെ നോക്കി.
"ഡോ, ജോസേ.. തന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഉപദ്രവിക്കാതെ കൊണ്ടുവരാൻ." കാറിന്റെ ബോണറ്റിനു മുകളിൽനിന്നും ഇറങ്ങി അയാൾ ചോദിച്ചു.
"നിങ്ങളൊക്കെ ആരാ? എന്തിനാ എന്നെ പിടിച്ചുകൊണ്ടുവന്നത്.?"
"അയ്യോ സാറേ, സാറിനെ ആരും പിടിച്ചുകൊണ്ട് വന്നതല്ല സാറിന്റെ കൈയ്യിലിരിപ്പുകൊണ്ടു മാത്രം ഇവിടെയെത്തിയതാണ്."
എന്താണ് സംഭവിച്ചത് എന്നറിയാതെ അർജ്ജുൻ അയാളുടെ മുഖത്തേക്കുനോക്കി.
"മനസിലായില്ലേ, ഞാൻ ലൂക്ക, മോൻ ഒരു വ്യാജ ഐഡി കാർഡുമായി രണ്ടുദിവസം മുൻപേ ഹോമെക്‌സ് ബിൽഡേഴ്സിൽ വന്നില്ലേ? അത് എന്തിനാണെന്നറിഞ്ഞാൽ കൊള്ളാമായിരുന്നു."
അപ്പോഴാണ് അർജ്ജുവിന് കാര്യങ്ങൾ മനസിലായിതുടങ്ങിയത്.
"നീ സ്വയം പറയുന്നോ, അതോ എന്റെപിള്ളേർ പറയിപ്പിക്കണോ? ലൂക്ക ചോദിച്ചപ്പോഴും അർജ്ജുൻ മൗനമായിതന്നെ നിന്നു.
"ശടാ,ജോസേ ഇവനെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ?." അടുത്തനിമിഷം ലൂക്ക തന്റെ മുഷ്ഠി ചുരുട്ടി അർജ്ജുവിന്റെ അടിവയറ്റിലേക്ക് ആഞ്ഞിടിച്ചു. ഇടിയുടെ ആഘാതത്തിൽ അവൻ രണ്ടടി പിന്നിലേക്ക് തെന്നിമാറി.
"ഞാൻ പറയാം, ഞാൻ പറയാം." അടിവയറിനെ പൊത്തിപ്പിടിച്ചുകൊണ്ട് അർജ്ജുൻ പറഞ്ഞു.
"വിമൻസ് ഹോസ്റ്റലിൽ മരണപ്പെട്ട നീന മരിക്കുന്നതിന് രണ്ടുദിവസം മുൻപ്
💬 Comments
View all comments