0%

Chapter Title : The Shadows 6 [വിനു വിനീഷ്]

Author : Kambikathakal Read All Parts 255

നോക്കി.

"ഡോ, ജോസേ.. തന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഉപദ്രവിക്കാതെ കൊണ്ടുവരാൻ." കാറിന്റെ ബോണറ്റിനു മുകളിൽനിന്നും ഇറങ്ങി അയാൾ ചോദിച്ചു.

"നിങ്ങളൊക്കെ ആരാ? എന്തിനാ എന്നെ പിടിച്ചുകൊണ്ടുവന്നത്.?"

"അയ്യോ സാറേ, സാറിനെ ആരും പിടിച്ചുകൊണ്ട് വന്നതല്ല സാറിന്റെ കൈയ്യിലിരിപ്പുകൊണ്ടു മാത്രം ഇവിടെയെത്തിയതാണ്."

എന്താണ് സംഭവിച്ചത് എന്നറിയാതെ അർജ്ജുൻ അയാളുടെ മുഖത്തേക്കുനോക്കി.

"മനസിലായില്ലേ, ഞാൻ ലൂക്ക, മോൻ ഒരു വ്യാജ ഐഡി കാർഡുമായി രണ്ടുദിവസം മുൻപേ ഹോമെക്‌സ് ബിൽഡേഴ്സിൽ വന്നില്ലേ? അത് എന്തിനാണെന്നറിഞ്ഞാൽ കൊള്ളാമായിരുന്നു."

അപ്പോഴാണ് അർജ്ജുവിന് കാര്യങ്ങൾ മനസിലായിതുടങ്ങിയത്.

"നീ സ്വയം പറയുന്നോ, അതോ എന്റെപിള്ളേർ പറയിപ്പിക്കണോ? ലൂക്ക ചോദിച്ചപ്പോഴും അർജ്ജുൻ മൗനമായിതന്നെ നിന്നു.

"ശടാ,ജോസേ ഇവനെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ?." അടുത്തനിമിഷം ലൂക്ക തന്റെ മുഷ്ഠി ചുരുട്ടി അർജ്ജുവിന്റെ അടിവയറ്റിലേക്ക് ആഞ്ഞിടിച്ചു. ഇടിയുടെ ആഘാതത്തിൽ അവൻ രണ്ടടി പിന്നിലേക്ക് തെന്നിമാറി.

"ഞാൻ പറയാം, ഞാൻ പറയാം." അടിവയറിനെ പൊത്തിപ്പിടിച്ചുകൊണ്ട് അർജ്ജുൻ പറഞ്ഞു.

"വിമൻസ് ഹോസ്റ്റലിൽ മരണപ്പെട്ട നീന മരിക്കുന്നതിന് രണ്ടുദിവസം മുൻപ് നിങ്ങളുടെ സ്ഥാപനത്തിൽ വന്നിരുന്നു. കൂടെയുള്ളത് ആരാണെന്ന് അറിയാൻ വേണ്ടിയാണ്. ഞാനവിടെ വന്നത്."

"നിനക്ക് എങ്ങനെ ആ വിവരം കിട്ടി." ലൂക്കയുടെ ചോദ്യത്തിന് അല്പം ഗാംഭീര്യം ഉണ്ടായിരുന്നു.

"അത്.. അത്.." ലൂക്കയുടെ ചോദ്യത്തിനുള്ള അർജ്ജുവിന്റെ പ്രതികരണം കണ്ട അയാളുടെ സഹായി അവനെ പിന്നിൽനിന്നും പുറത്ത് ആഞ്ഞുചവിട്ടി. നിലത്ത് കൂട്ടിയിട്ടിരിക്കുന്ന മണൽകൂനയിലേക്ക് അർജ്ജുൻ മൂക്കുംകുത്തി വീണു. നിലത്തുവീണ അർജ്ജുവിന്റെ കോളറിൽ പിടിച്ച് എഴുന്നേൽപ്പിച്ചുകൊണ്ട് ജോസ് ലൂക്കയുടെ മുൻപിലേക്ക് കൊണ്ടുവന്നു.

"എടാ ചള്ള് ചെറുക്കാ,നിനക്ക് ഇതിന്റെ വല്ല ആവശ്യമുണ്ടോ? കാര്യങ്ങൾ മണിമണിയായി പറഞ്ഞാൽ നിനക്ക് പോകാം. ഇല്ലങ്കിൽ വായയിൽനിന്നു

💬 Comments

View all comments