0%

Chapter Title : The Shadows 7 [വിനു വിനീഷ്]

Author : Kambikathakal Read All Parts 124

അഡ്രസ്സ് കാണിച്ചു വീട്ടിലേക്കുള്ള വഴി ചോദിച്ചു.

പുതുതലമുറയേക്കാൾ കൂടുതൽ വിവരങ്ങൾ പഴയ ആളുകളോട് ചോദിച്ചാൽ അറിയാൻ കഴിയുമെന്ന ഒരു ലക്ഷ്യവും ഉണ്ടായിരുന്നു. അല്പനേരം കടക്കാരനോട് സംസാരിച്ചു. ശേഷം അയാൾ പറഞ്ഞുതന്ന വഴിയിലൂടെ അവർ യാത്രതുടർന്നു. വയനാടിന്റെ ദൃശ്യമനോഹാരിത ശ്രീജിത്ത് ശരിക്കും ആസ്വദിച്ചു. ചെറിയ പോക്കറ്റ്റോഡിലേക്ക് തിരിഞ്ഞ് അവർ ജിനുവിന്റെ വീടിന് മുൻപിൽ കാർ നിറുത്തി.

പുതുതായി പണികഴിപ്പിച്ച ഇരുനിലവീട്. വീടിന് ചുറ്റും ധാരാളം കൃഷിയും മറ്റു നിറഞ്ഞു നിൽക്കുന്നുണ്ട്. കാറിന്റെ ഡോർ തുറന്ന് അവർ മൂന്നുപേരും ഇറങ്ങി. കാറിന്റെ ശബ്ദം കേട്ടതുകൊണ്ടാകണം ഉമ്മറത്തേക്ക് ഒരു മധ്യവയസ്‌കൻ ഇറങ്ങിവന്നു. അവരെ കണ്ടപാടെ അയാൾ അകത്തേക്കുക്ഷണിച്ചു. ജിനുവിന്റെ അച്ഛനാണെന്ന് സ്വയം പരിചയപ്പെടുത്തി. ക്രൈം ബ്രാഞ്ചിൽ നിന്നാണ്,ജിനുവിനോട് ചില കാര്യങ്ങൾ ചോദിച്ചറിയാൻ ഉണ്ടെന്നു പറഞ്ഞപ്പോൾ ആദ്യം അയാൾ ഒന്നുപകച്ചു. വന്നതിന്റെ ഉദ്ദേശം പറഞ്ഞപ്പോഴായിരുന്നു അയാൾക്ക് അൽപ സമാധാനം കിട്ടിയതെന്ന് മുഖത്തുനിന്ന് രഞ്ജന് മനസിലായി.

"സർ ഞങ്ങൾക്ക് ജിനുവിനോട് ഒന്നുസംസാരിക്കണം." രഞ്ജൻ തങ്ങളുടെ ആവശ്യം വീണ്ടും ആവർത്തിച്ചു.

"മോളേ, വാവേ.." അയാൾ അകത്തേക്കുനോക്കി നീട്ടിവിളിച്ചു. അകത്തെ മുറിയിൽനിന്ന് അവൾ ഹാളിലേക്ക് വന്നു.

വെളുത്ത് മെലിഞ്ഞ പ്രകൃതം. ഷോൾഡറിൽ നിന്നും അല്പം താഴെവരെ മുടി അഴിഞ്ഞുകിടക്കുന്നു. രഞ്ജൻ അവളെ അടിമുടിയൊന്നുനോക്കി.

"ജിനു, അല്ലെ?"

"അതെ സർ."

"ജിനു, എവിടെയാ വർക്ക് ചെയ്യുന്നേ?"

"സർ, ഞാൻ ഇൻഫോപാർക്കിൽ സോഫ്റ്റ് വെയർ എഞ്ചിനീയറാണ്."

"ഓക്കെ, ഞങ്ങൾ അതുല്യയേയും, അക്സയെയും കണ്ടിട്ടാണ് വരുന്നത്. ഇനി ജിനുവിന്റെ ഉത്തരങ്ങളാണ് ഞങ്ങൾക്ക് വേണ്ടത്." അനസ് അതുപറഞ്ഞപ്പോൾ അവൾ മൂന്നുപേരെയും മാറിമാറി നോക്കി.

ശ്രീജിത്ത് നീനയുടെ ചെരിപ്പോടുകൂടിയ പ്ലാസ്റ്റീക്ക് കവർ ബാഗിൽനിന്നും പുറത്തേക്കെടുത്തു. കൂടെ രണ്ടുതാക്കോലുകളും.

"സീ, ജിനു. നീനയുടെ മരണവുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് കിട്ടിയ മൂന്നു തെളിവുകളിൽ രണ്ടെണ്ണമാണ് ഇത്. ഈ കീ. ഇത് ഏതിന്റെയാണെന്ന് അറിയാമോ?"

"സർ അവളുടെ കൈയ്യിൽ ഒരുബോക്‌സ് ഉണ്ടായിരുന്നു. ചിലപ്പോൾ അതിന്റെയായിരിക്കും. ഞാൻ കണ്ടിട്ടുണ്ട് അവളത് തുറക്കുന്നത്. "

"മ്, ഇന്നലെ അതുല്യ വിളിച്ചിരുന്നോ?" രഞ്ജൻ ചോദിച്ചു.

"ഉവ്വ് സർ രാവിലെ വിളിച്ചിരുന്നു.

"പിന്നെ വിളിച്ചില്ലേ.? രഞ്ജൻ വീണ്ടും ചോദിച്ചു.

"ഇല്ല സർ." ജിനു നിന്നുപരുങ്ങി.

"ജിനുവിന്

💬 Comments

View all comments