0%

Chapter Title : The Shadows 7 [വിനു വിനീഷ്]

Author : Kambikathakal Read All Parts 272

വെളുത്ത് മെലിഞ്ഞ പ്രകൃതം. ഷോൾഡറിൽ നിന്നും അല്പം താഴെവരെ മുടി അഴിഞ്ഞുകിടക്കുന്നു. രഞ്ജൻ അവളെ അടിമുടിയൊന്നുനോക്കി.

"ജിനു, അല്ലെ?"

"അതെ സർ."

"ജിനു, എവിടെയാ വർക്ക് ചെയ്യുന്നേ?"

"സർ, ഞാൻ ഇൻഫോപാർക്കിൽ സോഫ്റ്റ് വെയർ എഞ്ചിനീയറാണ്."

"ഓക്കെ, ഞങ്ങൾ അതുല്യയേയും, അക്സയെയും കണ്ടിട്ടാണ് വരുന്നത്. ഇനി ജിനുവിന്റെ ഉത്തരങ്ങളാണ് ഞങ്ങൾക്ക് വേണ്ടത്." അനസ് അതുപറഞ്ഞപ്പോൾ അവൾ മൂന്നുപേരെയും മാറിമാറി നോക്കി.

ശ്രീജിത്ത് നീനയുടെ ചെരിപ്പോടുകൂടിയ പ്ലാസ്റ്റീക്ക് കവർ ബാഗിൽനിന്നും പുറത്തേക്കെടുത്തു. കൂടെ രണ്ടുതാക്കോലുകളും.

"സീ, ജിനു. നീനയുടെ മരണവുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് കിട്ടിയ മൂന്നു തെളിവുകളിൽ രണ്ടെണ്ണമാണ് ഇത്. ഈ കീ. ഇത് ഏതിന്റെയാണെന്ന് അറിയാമോ?"

"സർ അവളുടെ കൈയ്യിൽ ഒരുബോക്‌സ് ഉണ്ടായിരുന്നു. ചിലപ്പോൾ അതിന്റെയായിരിക്കും. ഞാൻ കണ്ടിട്ടുണ്ട് അവളത് തുറക്കുന്നത്. "

"മ്, ഇന്നലെ അതുല്യ വിളിച്ചിരുന്നോ?" രഞ്ജൻ ചോദിച്ചു.

"ഉവ്വ് സർ രാവിലെ വിളിച്ചിരുന്നു.

"പിന്നെ വിളിച്ചില്ലേ.? രഞ്ജൻ വീണ്ടും ചോദിച്ചു.

"ഇല്ല സർ." ജിനു നിന്നുപരുങ്ങി.

"ജിനുവിന് സുധിയെ എങ്ങനെയാണ് പരിചയം" അനസ് ചോദിച്ചു.

"ഏത് സുധി.?" അറിയാത്തപോലെ ജിനു മറുചോദ്യം ചോദിച്ചു.

ശ്രീജിത്ത്," രഞ്ജൻ അല്പം ഉച്ചത്തിൽ വിളിച്ചു.

"സർ" രഞ്ജന്റെ വലതുവശത്തിരുന്നുകൊണ്ട് ശ്രീജിത്ത് വിളികേട്ടു.

"പ്ലേ ദ വോയിസ് ക്ലിപ്പ്."

"സർ,"

ശ്രീജിത്ത് തന്റെ ഫോണെടുത്ത് അതുല്യ ജിനുവിന് വിളിച്ചുസംസാരിച്ച ശബ്ദരേഖ മൊബൈലിൽ നിന്നും കേൾപ്പിച്ചു.

"ജിനു, ഇന്ന് മൂന്നുപോലീസുകാർ വന്നിരുന്നു. നീനയുടെ മരണവുമായി എന്തെങ്കിലും അറിയാമോയെന്ന് ചോദിച്ചു. ആത്മഹത്യക്ക് സാധ്യതകുറവാണ് എന്നാ അവർ പറയുന്നേ. സുധി. ഇനി അവൻ ആണോ? മറ്റേ കാര്യം ഞാൻ പറഞ്ഞില്ല. അഥവാ പറഞ്ഞാൽ

💬 Comments

View all comments