0%

Chapter Title : The Shadows 9 [വിനു വിനീഷ്]

Author : Kambikathakal Read All Parts 268

ഉപകാരപ്പെടുമെങ്കിൽ ഈ പണി നമുക്ക് ഏറ്റെടുക്കാം." മുൻകൂട്ടി പ്ലാൻ ചെയ്തപോലെ രഞ്ജൻ കാറിന്റെ വേഗതകൂട്ടി. തൊട്ടുപിന്നാലെ സ്‌കോർപിയോയും കുതിച്ചുപാഞ്ഞു. അറുപതിൽ നിന്നും നൂറിലേക്ക് മീറ്റർസൂചി ചെന്നുനിന്നു.

ഹൈവേയിൽനിന്നും രഞ്ജൻ പോക്കറ്റ് റോഡിലേക്ക് കാർ തിരിച്ചു. ആളൊഴിഞ്ഞ ഒരു പറമ്പിലേക്ക് അയാൾ തന്റെ കാർ ഹാൻഡ് ബ്രേക്ക് വലിച്ചിട്ട് കറക്കി നിറുത്തി. ഓടികിതച്ചുവന്ന സ്‌കോർപിയോ രഞ്ജന്റെ ബെലെനോ കാറിന് സമാന്തരമായി കിതച്ചുകൊണ്ട് വന്നുനിന്നു.

"അപ്പൊ എങ്ങനാ അനസേ, ഒരു കൈ നോക്കിയാലോ?" സീറ്റ്ബെൽറ്റ് ഊരി രഞ്ജൻ ചോദിച്ചു.

"റെഡി സർ."

"ആ പിന്നെ ഒരു കാര്യം. കിട്ടുന്നതൊക്കെ തിരിച്ചുകൊടുത്തേക്കണം.അതും പിടിച്ച് തിരികെ വരരുത്."

"ഹഹഹ്, ഇല്ല സർ."

"എന്നാൽ വാ" രഞ്ജനുപിന്നാലെ അനസും ശ്രീജിത്തും പുറത്തേക്കിറങ്ങി. സ്‌കോർപിയോയിൽ നിന്ന് അഞ്ചുപേർ ഇറങ്ങിവന്നു. ജിമ്മിൽപോയി ഉരുട്ടിയെടുത്ത മസിൽ കണ്ടപ്പോൾതന്നെ ശ്രീജിത്ത് നെടുവീർപ്പിട്ടു.

"എന്താ വിശേഷിച്ച്?" അവർക്കുനേരെനിന്ന് രഞ്ജൻ ചോദിച്ചു.

"ക്വട്ടേഷനാണ്. ജീവനൊടുക്കാൻ. എന്നാ ഞങ്ങളങ്ങു എടുക്കട്ടേ," കൂട്ടത്തിൽ നേതാവ് എന്നുതോന്നിക്കുന്ന ഒരാൾ പറഞ്ഞു. ശേഷം അയാൾ തന്റെ വലതുകൈ രഞ്ജന്റെ മുഖത്തിനു നേരെ വീശി. പക്ഷെ ഇടതുകൈകൊണ്ട് രഞ്ജൻ തടുത്തു നിറുത്തി മുഷ്ഠി ചുരുട്ടി അയാളുടെ മൂക്കിന് നേരെ ഇടിച്ചു. ഒറ്റയടിക്ക് തന്നെ കട്ടപിടിച്ച രക്തം മൂക്കിൽനിന്നും ഒഴുകിയൊലിച്ചു. അവസരം കിട്ടിയ അനസും ശ്രീജിത്തും അതുനന്നായിത്തന്നെ ഉപയോഗിച്ചു. തലവൻ എന്നുതോന്നിക്കുന്ന അയാളെ രഞ്ജൻ കഴുത്തിന് കുത്തിപ്പിടിച്ച് അടുത്തുള്ള മരത്തിന്റെ ശിഖരത്തിനോട് ചേർത്തുനിർത്തിയപ്പോഴേക്കും മറ്റുള്ളവർ കാറിലേക്ക് തിരിച്ചുകയറി. രഞ്ജൻ അരയിൽനിന്നും തോക്കെടുത്ത് അയാളുടെ കഴുത്തിന് നേരെ കുത്തിപ്പിടിച്ചു.

"ഒറ്റ ചോദ്യം. ആര്?"

"ക്രി...ക്രിസ്റ്റീഫർ." വിറച്ചുകൊണ്ട് അയാൾ പറഞ്ഞു.

കഴുത്തിൽ കുത്തിപ്പിടിച്ച തോക്ക്

💬 Comments

View all comments