Chapter Title : The SPY [Sukimon]
കിടന്നാൽ ഇതുപോലെ ഓരോ ഡയലോഗ് വന്നു കൊണ്ട് ഇരിക്കും അത്കൊണ്ട് എണീറ്റെക്കാം കണ്ണും തിരുമി എണീറ്റ് നോക്കിയപ്പോൾ 8:05 ഓ very early!'
അച്ഛൻ ഡൈനിങ്ങ് ടേബിളിൽ ഇരുന്നു ചായകുടിക്കുന്നുണ്ടായിരുന്നു അമ്മ അടുക്കളയിൽ അച്ഛന് ഉള്ള ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന്റെ തയ്യാറെടുപ്പിലാണ്.
എന്ന കണ്ടതും അച്ഛൻ
"ആ! സാർ എഴുന്നേറ്റോ വേഗം ready ആക് കുളിച് ഭക്ഷണം കഴിച്ച ഉടനെ സാറിനു മൊബൈലിൽ ജോലി ഉള്ളത് അല്ലെ? !
അച്ഛന്റെ പരിഹാസം കേട്ട് ഒന്നും മിണ്ടാതെ ഞാൻ അടുക്കളയിലേക്ക് പോയി അടുത്തത് അമ്മയുടെ ഊഴം
"ആ നേരുത്തേ എഴുന്നേറ്റത് കൊണ്ട് ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ സാറിനു? എടാ നിനക്ക് വല്ലോ ജോലിക്ക് പോകണം എന്ന് ഉണ്ടോ നിന്റെ പ്രായത്തിലെ പിള്ളേർ ഒക്കെ ജോലി കിട്ടി പെണ്ണ് വരെ കെട്ടി "
"ഓ അതാണോ നിങ്ങൾ സമ്മതിക്കാഞ്ഞിട്ട അല്ലെ? "
"ഏഹ് എന്തിനു? "
"പെണ്ണ് കെട്ടാൻ ഞാൻ എപ്പഴേ ready ആ...."
ഫാ...... ! രാവിലെ തന്നെ അമ്മേടെ nice ഒരു ആട്ടു കിട്ടി
"എന്നിട്ട് അതിനും ഞാൻ ചിലവിനു കൊടുക്കണം അല്ലെ? " അച്ഛന്റെ ചോദ്യം പിന്നാലെ വന്നു
ഞാൻ ഒന്നു പുഞ്ചിരിച്ചു എന്നിട്ട് തലയാട്ടി
"അയ്യോ പരമ കഷ്ടം ഇവനൊന്നും നാണവും ഇല്ലേ "
അമ്മ എന്നെ നോക്കി ലജ്ജിച്ചു പറഞ്ഞു എന്നിട്ട് പിറു പിറുത്തുകൊണ്ട് അടുക്കളയിലേക്ക് പോയി
"എടാ മോനെ എന്താ നിന്റെ ഉദ്ദേശം ജോലിക്ക് പോകണം കുടുംബം നോക്കണം എന്ന് ഒന്നും നിനക്ക് ആഗ്രഹം ഇല്ലേ"
"അത് അച്ഛാ എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ട്
💬 Comments
View all comments