0%

Chapter Title : The Twins 2 [KARNAN THE DARK PRINCE]

Author : Karnan The Dark Prince Read All Parts 1276

അവന്‍ അപ്പുവിന്‍റയും അച്ചുവിന്‍റയും നെറ്റിയില്‍ പതിയെ ചുണ്ട് ചേര്‍ത്തു.... എന്നാല്‍ അവനെ ചുറ്റിപ്പിടിച്ച്.... അവന്‍റെ ചൂടില്‍..... അവന്‍റെ ഗന്ധം ആസ്വദിച്ച് മറ്റൊരു ലോകത്ത് പറന്ന് നടക്കുന്ന അപ്പുവും അച്ചുവും ഇതൊന്നും അറിഞ്ഞില്ല.....

പക്ഷെ ഇത് കണ്ട് നിന്ന സ്വാതിയുടെ കണ്ണ് തള്ളിപ്പോയി.....

സ്വാതിയുടെ മുഖഭാവം കണ്ട്, ആരവ് അമ്മയെ നോക്കി ഒരു കണ്ണടച്ച് കാണിച്ചു...

സ്വാതി വീണ്ടും ഞെട്ടി.... പതിയെ അവളുടെ ചുണ്ടില്‍ ഒരു ചിരി വിടര്‍ന്നു....

❤  ❤  ❤  ❤  ❤

പിന്നെ മൂവരും അവരവരുടെ മുറിയിലേക്ക് പോയി......

അല്‍പ്പം കഴിഞ്ഞപ്പോള്‍ ആരവ് എന്തോ ആവശ്യമുണ്ട് എന്നും പറഞ്ഞ് കാറും എടുത്ത് പുറത്തേക്ക പോയി....

സ്വാതി വേഷം മാറി മുകളിലേക്ക് കയറി....

സ്വാതി ചെല്ലുമ്പോള്‍ അപ്പുവും അച്ചുവും കല്യാണ വേഷം പോലും മാറാതെ ബെഡില്‍ കിടന്ന് പകല്‍ക്കിനാവ് കാണുകയാണ്....

സ്വാതി : ആഹ.... രണ്ടും കിടക്കുകയാണോ.... പോയി വേഷം മാറഡി

അപ്പു : അമ്മെ ഇതെന്താ.... ഈ താലി, അപ്പൊ നമ്മള്‍ വാങ്ങിയ മാലയോ...

സ്വാതി : അത് ഏഴ് ദിവസം കഴിഞ്ഞ് ഇടാം....

അച്ചു : അതെന്താ....

സ്വാതി : അതോ.... ഏഴ് ദിവസം കഴിയുമ്പോള്‍ ഈ താലി ഊരി മാലയില്‍ കൊരുത്ത് ഇടണം...

അപ്പു : അങ്ങനെയൊക്കെ ഉണ്ടോ...

സ്വാതി : അതൊക്കെ ഉണ്ട്.... ഇപ്പൊ പൊയി ഡ്രസ്സ്‌ മാറ്..

അച്ചു : കുറച്ച് നേരം കൂടെ കഴിയട്ടേ.... പ്ലീസ്...

പിന്നെ ഒന്നും നോക്കിയില്ല രണ്ടിന്‍റയും ചന്തിക്ക് നല്ല പെട കൊടുത്തിട്ട് ഫ്രെഷാകാന്‍ പറഞ്ഞ് വിട്ടു.....

❤  ❤  ❤  ❤  ❤

ഫ്രെഷായി ഇറങ്ങി വന്ന അപ്പു കാണുന്നത് ബെഡില്‍ മടക്കി വെച്ചിരിക്കുന്ന ഏതോ ഡ്രെസ്സാണ്

അവള്‍ അത് തുറന്ന് നോക്കി.....

കടും നീല കളറില്‍ ഒരു ചുരിതാര്‍ ടോപ്പും.... പിന്നെ ഒരു വൈറ്റ് ലെഗ്ഗിന്‍സും.....

അപ്പുവിന്‍റെ കണ്ണുകള്‍ വിടര്‍ന്നു....

അമ്മ വാങ്ങിയതാണെന്ന് തോന്നുന്നു..... കൊള്ളാം....

അവള്‍ അതും എടുത്ത് നേരെ കണ്ണാടിക് മുന്നില്‍ പോയി നിന്നു....

ചുരിതാര്‍ തനിക്ക് പാകമാണോ എന്ന് നോക്കി....

ദേഹത്ത് വെച്ച് നോക്കിയപ്പോള്‍ എല്ലാം കറക്റ്റ്

💬 Comments

View all comments