Chapter Title : The Twins 2 [KARNAN THE DARK PRINCE]
ആയപ്പോള്‍ അപ്പുവിനേക്കളും അച്ചുവിനെക്കളും സ്വാതിയുടെ തട്ട് താണ് തന്നെ നില്‍ക്കും....
ഇപ്പൊ കണ്ടാല്‍ അരുണിമയുടെയും അനുപമയുടെയും ചേച്ചിയണന്നെ പറയൂ....
സ്വാതിയുടെ ഭര്‍ത്താവ് അവളെയും മക്കളെയും ഉപേക്ഷിച്ചിട്ട് പോയതിന് ശേഷം, എല്ല് മുറിയെ പണി എടുത്താണ് അവള്‍ തന്‍റെ മക്കളെ നോക്കിയത്, തയ്യല്‍ മിഷീന്‍ ചവിട്ടിയും.... പശുക്കളെ നോക്കിയും ഒന്നര ഏക്കര്‍ വരുന്ന സ്ഥലത്ത് അത്യാവശ്യം കൃഷി ചെയ്തുമാണ് സ്വാതി തന്‍റെ മക്കളെ വളര്‍ത്തിയത്.... അത് കൊണ്ട് തന്നെ തീരെ കൊഴുപ്പില്ലാത്ത ശരീരമാണ് സ്വതിക്.... നാല്‍പ്പത്തിനാല് വയസ്സുണ്ടെങ്കിലും അവളുടെ യവ്വനം പഴയ പതിനെട്ട് കാരിയെ പോലെ ജ്വലിച്ച് നിന്നു..... വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് സ്വാതി ഒരുങ്ങിയത്, അത് കൊണ്ട് തന്നെ അപ്പുവും അച്ചുവും ആദ്യമായാണ് അമ്മയുടെ സൌന്ദര്യം കാണുന്നത്.........
അപ്പു : അമ്മേ....
അപ്പുവിന്‍റെ വിളിയാണ് സ്വാതിയെ സ്വബോദത്തിലേക്ക് കൊണ്ടുവന്നത്....
അവള്‍ തന്‍റെ പെണ്മക്കളെ മാറി-മാറി നോക്കി.... ഒരുങ്ങി ഇറങ്ങിയപ്പോള്‍ അപ്പു ഏത.. അച്ചു ഏത.. എന്ന് തനിക്ക് പോലും തിരിച്ചറിയാന്‍ പറ്റുന്നില്ല... കുറച്ച് മുന്നേ ‘ അമ്മെ ’ എന്ന് വിളിച്ച ശബ്ദം അത് അപ്പുവിന്‍റെയാണ്...
അപ്പുവിന്‍റെയും അച്ചുവിന്‍റെയും ശബ്ദത്തില്‍ ഉള്ള ചെറിയ വ്യത്യാസം അത് മാത്രമാണ് ഇപ്പോള്‍ അവരെ തിരിച്ചറിയാനുള്ള ഏക മാര്‍ഗം...
സ്വാതി തന്‍റെ മക്കളെ ചുറ്റിപ്പിടിച്ചു.... ആവരും അമ്മയോട് ചേര്‍ന്ന് നിന്നു....
അച്ചു : അല്ല,.. ഇന്ന് ഞങ്ങടെ ആണോ അതോ.. സ്വാതി പെണ്ണിന്‍റെ ആണോ കല്യാണം....
സ്വാതി : പൊടി......
അച്ചു : ദേ സ്വാതി പെണ്ണിന് നാണം വന്നു.........
അച്ചും അപ്പുവും ചിരിച്ചു.....
സ്വാതി : എന്‍റെ പെണ്മക്കളുടെ കല്യാണം
💬 Comments
View all comments