0%

Chapter Title : The Twins 2 [KARNAN THE DARK PRINCE]

Author : Karnan The Dark Prince Read All Parts 1282

അച്ചുവും ഏറ്റെടുക്കും.....

❤  ❤  ❤  ❤  ❤

ഏകദേശം പന്ത്രണ്ടര ആയപ്പോഴാണ് ആരവ് വന്നത്.....

അവന്‍ റൂമില്‍ പൊയി... ഫ്രെഷായി.... വന്നപ്പോള്‍.... ഡൈനിങ്ങ് ടേബിളില്‍ ആഹാര സാദനങ്ങള്‍ നിരത്തി വെക്കുന്ന പെണ്‍കുട്ടികള്‍ ആരാണെന്ന് മനസ്സിലായില്ല.....

കറുപ്പും, നീലയും നിറമുള്ള ചുരിതാര്‍ ഇട്ട് പുറം തിരിഞ്ഞ് നില്‍ക്കുന്നവര്‍ അവന്‍റെ ഭാര്യമാരാണ് എന്ന കാര്യം അവന്‍ അറിഞ്ഞില്ല....

അവന്‍ നേരെ ഡൈനിങ്ങ് ടേബിളിനരികിലേക്ക് നടന്നു.....

ആരവ് കഴിക്കാന്‍ വന്നു എന്ന് മനസ്സിലാക്കിയ അപ്പുവും അച്ചുവും ഒരു സൈഡിലേക്ക് മാറി.... നിന്നു....

അപ്പോഴാണ് ആരവ് അവരുടെ മുഖം കാണുന്നത്....

ഇത്രയം നേരം തന്‍റെ മുന്നില്‍ നിന്ന പെണ്‍കുട്ടികള്‍ അപ്പുവു അച്ചുവും ആണെന്ന് അറിഞ്ഞപ്പോള്‍ അവന്‍റെ മുഖം അത്ഭുതം കൊണ്ട് വിടര്‍ന്നു...

ആരവ് ഒരു കസേര വലിച്ചിട്ട് അതില്‍ ഇരുന്നു....

ആരവിന് ആഹാരം വിളമ്പാന്‍ തുടങ്ങിയ അപ്പുവിനെയും അച്ചുവിനെയും തടഞ്ഞ്, സ്വാതി അവരെ ആരവിന്‍റെ അടുത്ത് തന്നെ ഇരുത്തി....

സ്വാതി അവരെ ആരവിന്‍റെ ഇടവും വലവുമായിട്ടാണ് ഇരുത്തിയത്.... എന്നാല്‍ പെട്ടന്ന് തന്നെ അച്ചു വെപ്രാളത്തോടെ എഴുന്നേറ്റ്... അപ്പുവിന്‍റെ അടുത്ത് പോയി... ഇരുന്നു....

അത് കണ്ട് എല്ലാവരും ചിരിച്ചു.... ആരവിന്‍റെ മുഖത്തും ചെറു പുഞ്ചിരി വിരിഞ്ഞു.....

മൂന്ന് പേര്‍ക്കും വിളമ്പിയതിന് ശേഷം സ്വതിയും അവരുടെ കൂടെ ഇരുന്നു....

ആരവ് ഉള്ളത് കൊണ്ട് തന്നെ അപ്പുവും അച്ചുവും മിണ്ടാതെ തല പോലും ഉയര്‍ത്താതെ കഴിക്കുന്നു.... എന്നാല്‍ ആരവ് അപ്പുവിനെയും അച്ചുവിനെയും ഇടങ്കണ്ണിട്ട് നോക്കുകയായിരുന്നു..... അപ്പുവോ അച്ചുവോ ഇതൊന്നും അറിഞ്ഞില്ല.

പക്ഷെ സ്വാതി എല്ലാം കാണുന്നുണ്ടായിരുന്നു.... അപ്പുവിന്‍റെയും അച്ചുവിന്‍റയും പുതിയ വേഷം ആരവിനെ അത്ഭുതപ്പെടുത്തി എന്ന് സ്വതിക് തോന്നി....

പണ്ടത്തെ ആരവില്‍ നിന്നും ഈ ഒരു മാസം കൊണ്ട് അവന്‍ വല്ലാതെ മാറിയിരിക്കുന്നു.... കൂടാതെ ഇന്ന് താലി കെട്ടിന്‍റെ സമയം അപ്പുവിനെയും അച്ചുവിനെയും ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കുമ്പോഴും അവരുടെ നെറ്റിയില്‍ ചുണ്ട് ചെര്‍ക്കുമ്പോഴും അവന്‍റെ മുഖഭാവം.... അത് താന്‍ എന്നും ആരവില്‍ കാണാറുള്ള വാത്സല്യം മാത്രമായിര്‍ന്നില്ല.....

അതില്‍ സ്നേഹമുണ്ടായിരുന്നു.....

വാത്സല്യമുണ്ടായിരുന്നു...

ഒരു ഭര്‍ത്താവിന്‍റെ ഭാവമുണ്ടായിരുന്നു......

എന്തായാലും ഒന്നറിയാം.... ആരവ് സ്നേഹിച്ച് തുടങ്ങിയിരിക്കുന്നു.....

❤  ❤  ❤  ❤ 

💬 Comments

View all comments