0%

Chapter Title : The Twins 2 [KARNAN THE DARK PRINCE]

Author : Karnan The Dark Prince Read All Parts 1281

അവര്‍ നേരെ അടുക്കളയിലോട്ട്‌ നടന്നു.... അവിടെ സ്വാതി നില്‍ക്കുന്നുണ്ടായിരുന്നു... അവള്‍ ഉച്ചക്കത്തെ ഊണിന് തോരന്‍ അരിഞ്ഞ് കൊണ്ടിരിക്കുകയാണ്.....

അപ്പു : അമ്മേ.....

അപ്പുവിന്‍റെ വിളികേട്ട് സ്വാതി തിരിഞ്ഞ് നോക്കി.....

സ്വാതി : കൊള്ളാലോ രണ്ടാള്‍ക്കും നന്നായി ചേരുന്നുണ്ട്....

അച്ചു : ഇതെപ്പോള്‍ വാങ്ങി.....

സ്വാതി : കുറച്ച് ദിവസമായി....

അപ്പു : നന്നായിട്ടുണ്ട് അമ്മെ.... ഒരുപാട് ആഗ്രഹിച്ചതാണ്‌....

സ്വാതി : ഇത് മാത്രമല്ല വേറെ പല ഡ്രസ്സുകളും ഉണ്ട് എല്ലാം എന്‍റെ റൂമിലുണ്ട്....

അപ്പുവിനും അച്ചുവിനും അത്ഭുതമായി.........

സ്വാതി : ഇവിടെ നമ്മള്‍ മാത്രമുള്ളപ്പോള്‍ എന്‍റെ മക്കള്‍ അവരുടെ ആഗ്രഹം പോലെ പെണ്ണായി.... അവര്‍ക്കിഷ്ടമുള്ള രീതിയില്‍ ജീവിച്ചാല്‍ മതി.... നിങ്ങള്‍ക്ക് ഇഷ്ടമാകും എന്ന് വിചാരിച്ചാണ് അമ്മ ഇതെല്ലം വാങ്ങിയത്.... ഇഷ്ടായില്ലേ.....

“ ഒരുപാട്..... ”, അപ്പുവും അച്ചുവും ഒരു പോലെ പറഞ്ഞ് സ്വാതിയെ ചുറ്റിപ്പിടിച്ചു....

ഇങ്ങനെ ഒരു അമ്മയെ നല്‍കിയതിന് അവര്‍ ദൈവത്തോട് നന്ദി പറഞ്ഞു......

അച്ചു : അല്ല.... ചെറിയൊരു സംശയം......

സ്വാതി : എന്ത്....

അച്ചു എന്തെങ്കിലും ഉടായിപ്പയിട്ടെ വരൂ.... എന്നറിയാവുന്ന സ്വാതി സംശയത്തോടെ ചോദിച്ചു....

അച്ചു : ഞങ്ങള്‍ ഇപ്പോള്‍ അമ്മയുടെ മക്കളാണോ.... അതോ... മരുമക്കളാണോ....

സ്വാതി : അപ്പു എന്‍റെ മകള്‍ തന്നെയാണ് നീ എനിക്ക് മരുമകളും....

അച്ചു : അമ്മേ........

അച്ചു ദയനീയത മുഖത്ത് വരുത്തി വിളിച്ചു......

സ്വാതി : അതേടി എന്നിട്ട് വേണം എനിക്ക് അമ്മായിയമ്മ പോരെടുക്കാന്‍....

അതും പറഞ്ഞ് സ്വാതി ചിരിച്ചു.... അപ്പുവും അച്ചുവും ആ ചിരിയില്‍ പങ്ക് ചേര്‍ന്നു.....

❤  ❤  ❤  ❤  ❤

അപ്പുവും അച്ചുവും ഉച്ച ഊണിന് സ്വാതിയെ സഹായിക്കാന്‍ തുടങ്ങി.....

ചെറുപ്പം മുതലേ സ്വാതിയുടെ കൂടെ അടുക്കളയില്‍ സഹായിക്കാന്‍ അപ്പുവും അച്ചുവും കൂടുമായിരുന്നു.... പറമ്പിലൊന്നും പണി എടുക്കാന്‍ ഏട്ടന്‍ സമ്മദിച്ചിരുന്നില്ല, അത് കൊണ്ടാണ് അമ്മയെ സഹായിക്കാന്‍ അടുക്കളയില്‍ കൂടിയത്... അത് തന്നെ സ്വാതിയെ കൊണ്ട് പറയിച്ചിട്ടാണ്, പാചകം അവര്‍ക്ക് ഭയങ്കര ഇഷ്ടമാണ്.... എല്ലാ തരം ഫുഡ്‌ ഐറ്റമ്സും... ഉണ്ടാക്കാന്‍ അവര്‍ക്ക് അറിയാം.... സ്വതിക്ക് വയ്യായ്ക വന്നാല്‍ അന്നത്തെ ദിവസത്തെ ഗ്രഹഭരണം അപ്പുവും

💬 Comments

View all comments