Chapter Title : The Twins I [KARNAN THE DARK PRINCE]
കയറിയപ്പോള്‍ അപ്പുവും അച്ചുവും എഴുന്നേറ്റ് നിന്നു.
ആരവ് അവരുടെ അടുത്തേക്ക് ഒരു ചെയര്‍ അടുപ്പിച്ചിട്ട് അതില്‍ ഇരുന്നു.
ആരവ് : ഇരിക്ക്...
അപ്പുവും അച്ചുവും മുഖത്തോട് മുഖം നോക്കി പിന്നെ ബെഡില്‍ ഇരുന്നു.
ആരവ് : പറയ്....
അപ്പുവും അച്ചുവും... ആവരെ ആദ്യമായി മാറ്റി മറ്റൊരു റൂമില്‍ കിടത്തിയപ്പോള്‍ ഉണ്ടായ അനുഭവങ്ങളും, ഏട്ടന്‍ അവരില്‍ നിന്ന് അകന്ന് പോയ... കാര്യങ്ങള്‍ പറഞ്ഞു... അപ്പോഴാണ് അവര്‍ക്ക് ഏട്ടന്‍ ആരായിരുന്നു.. എന്ന് മാസിലായത് എന്നും, പിന്നെ മനസുകൊണ്ട് അവര്‍ പെണ്ണാണ് എന്ന് മനസിലാക്കിയതും അവരുടെ മനസ്സില്‍ ഏട്ടന്‍റെ സ്ഥാനവും അവര്‍ പറഞ്ഞ് നിര്‍ത്തി.
അപ്പു : ഏട്ടാ ഏട്ടനെ ഞങ്ങള്‍ നിര്‍ബന്ധിക്കില്ല... ഇന്ന് ഞങ്ങള്‍ക്ക് ഇത് പോലെ ഒരു ജീവിതം ഈ കുടുംബം എല്ലാം ഏട്ടന്‍റെ കഷ്ടപ്പാടുകള്‍ ആണെന്ന് ഞങ്ങള്‍ക്ക് അറിയാം... പക്ഷെ ഏട്ടാ... എട്ടന് ഞങ്ങളെ സ്വീകരിക്കാന്‍ കഴിയുമോ.... പൊന്ന് പോലെ നോക്കിക്കോളാം ഞങ്ങള്‍...
അപ്പുവിന്‍റയും അച്ചുവിന്‍റയും കണ്ണുകള്‍ നിറഞ്ഞ് തുളുബി.
ആരവിന് നെഞ്ചില്‍ ഒരു മുള്ള് തറച്ച പോലെ വേദനിച്ചു... അവന്‍റെ കണ്ണുകളും നിറഞ്ഞു.
അച്ചു : ഏട്ടാ... ഏട്ടന്‍ ഞങ്ങളെ എന്തിനാ അകറ്റി നിര്‍ത്തിയത്... പറ്റണില്ല ഏട്ടാ...
ആരവ് കുറച്ച് നേരം കണ്ണടച്ചിരുന്നു. പിന്നെ ഫോണെടുത്ത് ആരെയോ വിളിച്ചു.
ആരവ് : ആ നാണു ചേട്ടാ ആ ബന്ധം നമുക്ക് വേണ്ടട്ടോ...
അച്ചുവും അപ്പുവും ഞെട്ടി. അവര്‍ പരസ്പരം കൈ കോര്‍ത്ത് പിടിച്ചു. ആരവ് പതിയെ എഴുന്നേറ്റു.
ആരവ് : എനിക്ക് നിങ്ങള്‍ അല്ലേ.. ഉള്ളു നിങ്ങളുടെ സന്തോഷം ആണ് എന്‍റെയും.... പക്ഷെ നിക്ക് കുറച്ച്
💬 Comments
View all comments