Chapter Title : The Twins I [KARNAN THE DARK PRINCE]
സമയം തരണം.
അപ്പുവിന്‍റയും അച്ചുവിന്‍റയും കണ്ണുകള്‍ നിറഞ്ഞൊഴുകി, അവര്‍ സന്തോഷത്തോടെ തല ആട്ടി. പെട്ടന്ന് തന്നെ അവര്‍ ആരവിനെ രണ്ട് സൈഡില്‍ നിന്നും കെട്ടി പിടിച്ചു, ആരവിന്‍റെ ഇടത് നെഞ്ചില്‍ അപ്പുവും വലത് നെഞ്ചില്‍ അച്ചുവും മുഖം അമര്‍ത്തി തേങ്ങി കരഞ്ഞു.
അവരുടെ പെട്ടന്നുള്ള കെട്ടി പിടുത്തത്തില്‍ ആദ്യം ഒന്ന് ഞെട്ടിയ ആരവ് പിന്നെ അവരെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ചു.
അതിന് ശേഷം അവരെ അവരെ പിടിച്ച് മാറ്റി അവര്‍ക്ക് ചെറു ചിരി സമ്മാനിച്ച് തരിച്ച് നടന്നു.
അപ്പുവും അച്ചുവും ഏട്ടന്‍റെ ചിരിയില്‍ മയങ്ങി നിന്നു, അവരെ കുടുക്കിയ ഏട്ടനിലെക്ക് വലിച്ചടുപ്പിക്കുന്ന ഏട്ടന്‍റെ ആളെ കൊള്ളുന്ന ചിരി.
ആരവ് പുറത്തേക്കിറങ്ങിയപ്പോള്‍ സ്വാതി അവിടെ നിന്നിരുന്നു, അവന്‍ അമ്മയെ കെട്ടിപിടിച്ചു,
ആരവ് : ഞാന്‍ ചെയ്യുന്നത് ശെരിയാണോ അമ്മേ...
സ്വാതി : നേരത്തെ അമ്മ പറഞ്ഞത് ന്‍റെ കുട്ടി മറക്കുക ഇപ്പോ അവരെ അമ്മക്ക് മനസിലാവും, ന്‍റെ കുട്ടി ചെയ്യുന്നത് തന്നെയാണ് ശെരി, നമുക്ക് നമ്മള്‍ മാത്രം മതി.
ആരവ് പുഞ്ചിരിയോടെ അവന്‍റെ റൂമിലേക്ക് പൊയി.
സ്വാതി അപ്പുവിന്‍റയും അച്ചുവിന്‍റയും റൂമിലേക്ക് കയറി.
സ്വാതി : രണ്ട് പേരും ഇവിടെ ഉണ്ടോ...
അച്ചു : അമ്മേ ഏട്ടന്‍ സമ്മദിച്ചു.
അച്ചു ഓടി വന്ന് സ്വാതിയുടെ കൈ പിടിച്ച് വട്ടം കറങ്ങി.
സ്വാതി : അയ്യോ... അടങ്ങി നില്‍ക്കടി പെണ്ണേ...
അപ്പു വന്ന് അച്ചുവിനെ അടക്കി നിര്‍ത്തി.
സ്വാതി : സന്തോഷായോ... രണ്ടിനും
അപ്പു : എനിക്ക് ഇപ്പൊഴും വിശ്വസിക്കാന്‍ കഴുന്നില്ല അമ്മെ...
അച്ചു : എനിക്കും ചേച്ചീ....
അന്നത്തെ
💬 Comments
View all comments