0%

Chapter Title : The Twins I [KARNAN THE DARK PRINCE]

Author : Karnan The Dark Prince Read All Parts 852

അവര്‍ പിന്നെ ഒന്നും ചോദിച്ചില്ല.

ആരവ് : ഞാന്‍ പോയാല്‍ ഉറങ്ങാന്‍ നിക്കണ്ട.

അതിന് അവര്‍ തല കുലുക്കി....

ആരവ് അടുത്തുള്ള ഡിഗ്രി കോളേജിലെ അസി. പ്രോഫസറാണ്, ഇപ്പോള്‍ ഇരുപത്തിയഞ്ച് വയസ്സ്. അപ്പുവും അച്ചുവും അതെ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍.

ഇവര്‍ മൂന്ന് പേരും ഒരുമിച്ച് നിന്നാല്‍ ഏട്ടനും അനിയന്മാരും ആണെന്ന് പറയില്ല.... ആരവ് ആറടി പൊക്കത്തില്‍, ഇരുനിറമുള്ള ആണ്‍രൂപത്തിന്‍റെ പ്രതീകം പോലെ കടഞ്ഞെടുത്ത ശരീരം കൊണ്ട് ഒത്ത ആണ്. എന്നാല്‍ ഇവര്‍ രണ്ടും അഞ്ചെമുക്കാല്‍ അടി ഉയരവും നല്ല വെളുത്ത നിറത്തില്‍ മെലിഞ്ഞ ശരീര പ്രകൃതിയുള്ളവര്‍.

കട്ട താടിയും മീശയും, ആക്ഞ സ്ഫുരിക്കുന്ന കണ്ണുകളും ഉള്ള ആരവും, പൊടിമീശ പോലുമില്ലാത്ത പൊതുവേ നാണം കുണുങ്ങികളായ രണ്ട് ചോക്ലേറ്റ് കുട്ടപ്പനമാരായ അപ്പുവും അച്ചുവും കാഴ്ചയിലോ സ്വഭാവത്തിലോ സമാനതകള്‍ ഇല്ലായിരുന്നു... ഇക്കാരണങ്ങള്‍ പറഞ്ഞ് കൂട്ടുകാരും, അമ്മയും അവരെ കളിയാക്കാറുണ്ടായിരുന്നു. അതൊന്നും അവര്‍ കാര്യമായി എടുത്തിരുന്നില്ല... കാരണം അവരുടെ ഏട്ടന്‍ അവരെ ഒരു കാര്യത്തില്‍ പോലും കളിയാക്കിയിട്ടില്ല.

അപ്പുവും അച്ചുവും ജനിച്ചിട്ട്‌ മാസങ്ങള്‍ ആയപ്പോഴേക്കും അവരുടെ അച്ഛന്‍ അവരെ ഉപേക്ഷിച്ച് പോയതാണ്. രണ്ട് പൊടി കുഞ്ഞുങ്ങളെയും കൊണ്ട് എന്ത് ചെയ്യും എന്ന് ഒരു പിടിയുമില്ലായിരുന്ന സ്വാതിക്ക് ജീവിക്കാന്‍ മുന്നോട്ട് നൈയിച്ചത് അവളുടെ എഴുവയസ്സുകാരന്‍ മകനാണ്.

അപ്പുവിനും അച്ചുവിനും ഒരു ഏട്ടന്‍ മാത്രമല്ലായിരുന്നു ആരവ് അച്ഛന്‍ കൂടിയായിരുന്നു. രണ്ട് കുഞ്ഞുങ്ങളും അവന്‍റെ നെഞ്ചിന്‍റെ ചൂട് പറ്റിയായിരുന്നു ഉറങ്ങിയിരുന്നത്.

അവന്‍ കൊണ്ട വെയിലാണ് സ്വാതിയും മക്കളും ഇന്ന് അനുഭവിക്കുന്ന തണല്‍. അപ്പുവിനും അച്ചുവിനും അവരുടെ ഏട്ടന്‍ ഈ കുടുബത്തിന് വേണ്ടി കഷ്ട്ടപ്പെട്ട

💬 Comments

View all comments