Chapter Title : The Twins I [KARNAN THE DARK PRINCE]
ഓരോ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയാണ് സ്വാതി വളര്‍ത്തിയത്. ആരവിനെ ഒരിക്കലും ഇവര്‍ വാക്കുകള്‍ കൊണ്ട് പോലും മുറിവേല്‍പ്പിക്കരുത് എന്ന് അവള്‍ക്ക് നിര്‍ബന്ധമുണ്ട്. സ്വാതിക്ക് അത്രയും പ്രിയപ്പെട്ടവനാണ് ആരവ്.
ആരവിന്‍റെ കാര്‍ ഗയിറ്റ് കടന്ന് പോകുന്നത് അവര്‍ കണ്ടു
സ്വാതി : അപ്പു അച്ചു അവിടെ നില്‍ക്ക് ഒരു കാര്യം പറയാനുണ്ട്.
“ എന്താമ്മേ ”, അവര്‍ രണ്ടും ഒരു പോലെ ചോദിച്ചു.
സ്വാതി : ഞാന്‍ നമ്മുടെ ബ്രോക്കര്‍ നാണു ചേട്ടനോട് കിച്ചുവിന്(ആരവ്) വേണ്ടി പെണ്ണ് നോക്കാന്‍ പറഞ്ഞിരുന്നു. നാണു ചേട്ടന്‍ ഇന്നലെ വിളിച്ചായിരുന്നു, നാളെ നമുക്ക് അവിടെ വരെ പോകാം.
സ്വാതി പറയുന്നത് കേട്ട് അവര്‍ തല കുലുക്കി.
അപ്പു : ഏട്ടനോട് പറഞ്ഞോ...
സ്വാതി : ഇല്ല, വന്നിട്ട് പറയാം.
സ്വാതി അടുക്കളയിലേക്കും അവര്‍ അവരുടെ കാര്യങ്ങളിലേക്കും ശ്രദ്ധ തിരിച്ചു.
♥ ♥ ♥ ♥ ♥ ♥ ♥
വൈകിട്ടാണ് ആരാവ് വന്നത്.
രാതി ആഹാരം കഴിക്കാന്‍ ഒരുമിച്ചിരുന്നപ്പോള്‍ സ്വാതി ആരവിനോട് പെണ്ണ് കാണലിനെ കുറിച്ച് പറഞ്ഞു. അവന്‍ കുഴപ്പമില്ല പോകാം എന്ന് പാറഞ്ഞു.
♥ ♥ ♥ ♥ ♥ ♥ ♥
രാവിലെ തന്നെ അവര്‍ നാല് പേരും പെണ്ണിന്‍റെ വീട്ടിലേക്ക് തിരിച്ചു. വഴിയില്‍ വെച്ച് ബ്രോക്കര്‍ നാണു ചേട്ടനും അവരുടെ കൂടെ കയറി.
ഏകദേശം പത്തരയോടെ അവര്‍ പെണ്ണിന്‍റെ വീട്ടില്‍ എത്തി, അത്യാവശ്യം സുന്തരി ആയ ഒരു പെണ്ണ്, ആരവും പെണ്ണും സംസാരിച്ചു അവര്‍ അറിയിക്കാം എന്ന് പറഞ്ഞ് ഇറങ്ങി. ബ്രോക്കര്‍ നാണു ചെട്ടനോടും അങ്ങനെ തന്നെയാണ് പറഞ്ഞത്.
💬 Comments
View all comments