Chapter Title : The Vampire stories [Damon Salvatore]
ആ നിമിഷത്തിൽ എനിക്ക് മറ്റൊന്നും ചിന്തിക്കാൻ ആയില്ല.
" ഇങ്ങൾ എന്തിനാ ഇങ്ങനെ കരയുന്നത് മതി നിർത്തു എനിക്കൊരു കുഴപ്പവുമില്ല" എന്റെ ഉള്ളിലെ സംശയങ്ങളും സങ്കടങ്ങളും മറച്ചുപിടിച്ച് ഒരു ചെറുപുഞ്ചിരിയോടെ ഞാൻ അത് പറഞ്ഞപ്പോൾ അത്രയും നേരം കരഞ്ഞുകൊണ്ടിരുന്ന അവർ പതുക്കെ തലയുയർത്തി കണ്ണുകൾ തുടച്ചു
"നിങ്ങൾ സ്ഥിതി ഇതാണെങ്കിൽ എന്റെ ഉപ്പയും ഉമ്മയും അവസ്ഥ എന്തായിരിക്കും. എല്ലാ അവരെവിടെ."
അതിനുള്ള മറുപടിയെന്നോണം വായ പൊത്തി ഏങ്ങലടിച്ചു കരഞ്ഞു കൊണ്ട് അവർ ആ റൂമിൽ നിന്നും ഓടിപ്പോയി
ഇത്ത എന്താ പറ്റിയത് ഇത്ത പക്ഷേ എന്റെ വിളി അവർ കേട്ടില്ല ഇത്ത എന്തിനാണ് കരഞ്ഞുകൊണ്ട് ഓടി പോയത് ഉപ്പയും ഉമ്മയും എവിടെ അവരല്ലേ ആദ്യം വരേണ്ടത്
പടച്ചോനെ ഉപ്പ ഉമ്മ മിന്നു പടച്ചോനെ.... ആ വിളി അതൊരു അലർച്ചയായിരുന്നു അതോടൊപ്പം അവൻ ബോധരഹിതനായി ആ മയക്കത്തിൽ ആ രാത്രി അവനെ തേടി വീണ്ടും വന്നു അവന് എല്ലാം നഷ്ടപ്പെടുത്തിയ ആ നശിച്ച രാത്രി
അതൊരു വെള്ളിയാഴ്ച രാത്രിയായിരുന്നു അടുത്ത ആഴ്ച മിന്നു വിന്റെ നിക്കാഹ് ആണ്.
അതിന്റെ പർച്ചേസിംഗ് വന്നതായിരുന്നു ഞാനും ഉപ്പയും ഉമ്മയും പിന്നെ അവളും അവരെ ഷോപ്പിൽ കയറി തക്കംനോക്കി അടുത്തുള്ള ബാറിൽ കയറി ഞാൻ 2 ബിയർ അടിച്ചു
പർച്ചേസിംഗ് കയ്യാൻ ഒരുപാടുനേരം എടുത്തിരുന്നു അതോടൊപ്പം ബീറിന്റെ എണ്ണവും കൂടിക്കൊണ്ടിരുന്നു പർച്ചേസ് എല്ലാം കഴിഞ്ഞു കാറിൽ കയറിയപ്പോൾ മിന്നു എന്നെ കയ്യോടെ പിടിച്ചു എന്റെ കള്ളത്തരങ്ങൾ എല്ലാം അറിയുന്നതുകൊണ്ട് അവൾ അത് ഉപ്പാനോട് ഉമ്മാനോട് പറഞ്ഞില്ല പകരം മുഖം വീർപ്പിച്ച് കാറിന്റെ മുൻ സീറ്റിൽ കയറിയിരുന്നു
"ഉപ്പാ ഇക്കാനെ കൊണ്ട് വണ്ടി ഓടിപിക്കേണ്ട ഇങ്ങൾ വന്ന് എടുക്ക്"
" എനിക്ക് വയ്യ മോളെ ഇവിടുന്ന് അത്രയേ ഉള്ളൂ അവൻ തന്നെ വണ്ടി ഓടികട്ട് "
അതും പറഞ്ഞ് ഉപ്പയും ഉമ്മയും പിന്നിലേക്ക് കയറിയിരുന്നു
ഞാൻ അവളെ നോക്കി കണ്ണിറുക്കി കൈകൂപ്പി കാണിച്ചു സോറി പണി തരരുത് ഉപ്പ കേൾക്കാതെ ഞാൻ അവളോട് പറഞ്ഞു കൊണ്ട് ഞാൻ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു
പതുക്കെ പോയാ മതി
💬 Comments
View all comments