Chapter Title : The Vampire stories [Damon Salvatore]
മുഖം വീർപ്പിച്ച് ഒരു കപട ദേഷ്യത്തോടെ അവൾ എന്നെ നോക്കി പറഞ്ഞു ഞാൻ മറുപടിയൊന്നും പറയാതെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു അല്ലെങ്കിലും അവൾ അങ്ങനെയാണ് ഞാൻ രണ്ടെണ്ണം അടിക്കുന്നത് അവൾക്ക് ഇഷ്ടമല്ല പക്ഷേ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല കുറച്ചു ദൂരം സഞ്ചരിച്ചപ്പോൾ തന്നെ എനിക്ക് തല പെരുക്കാൻ തുടങ്ങിയിരുന്നു
പെട്ടെന്നൊരു നായ വണ്ടിക കുറുകെ ചാടി ഞാൻ പെട്ടെന്ന് തന്നെ വണ്ടി വെട്ടിച്ചു ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല
നോക്കി ഓടികടാ ഇക്കാക്ക അതും പറഞ്ഞ് അവൾ എന്റെ തുടയിൽ നുള്ളി ഉപ്പയും ഉമ്മയും നല്ല ഉറക്കമായിരുന്നു അതുകൊണ്ടുതന്നെ അവർ ഞങ്ങളുടെ അടിപിടി കാണുന്നില്ല ആയിരുന്നു അത്രക്കായോ നീ എന്നാ കാണിച്ചു തരാം അതും പറഞ്ഞ് ഞാൻ അവളെ ഇടതുകൈ നീട്ടി അടിക്കാൻ ഓങ്ങി
ഇക്കാ.......... അവൾ മുന്നിലേക്ക് നോക്കിക്കൊണ്ട് അലറിവിളിച്ചു
മുഖം തിരിച്ച് ഞാൻ മുന്നിലേക്ക് നോക്കി ഒരു സ്ത്രീരൂപം മുന്നിൽ നിൽക്കുകയായിരുന്നു അവരെ കാർ ഇടിക്കാതിരിക്കാൻ ഞാൻ ബ്രേക്ക് ചവിട്ടി എങ്കിലും അപ്പോഴേക്കും താമസിച്ചിരുന്നു അവരെ അടിച്ചതിനുശേഷം കാർ കൺട്രോൾ തെറ്റി നേരെ പോയി അടിച്ചു നിന്നത് ഒരു മരത്തിൽ ആയിരുന്നു
"റഫ്നാസ് പ്ലീസ് വേക് അപ്പ് ആരൊക്കെ വന്നിരിക്കുന്നു നോക്കൂ can you recognise them"( അവർ ആരൊക്കെയായിരുന്നു എന്നുള്ളത് നമുക്ക് വഴിയെ പരിചയപ്പെടാം)
"ഡോക്ടർ എന്റെ ഉപ്പയും ഉമ്മയും എന്റെ മിന്നു മോള് അവരെവിടെ ഡോക്ടർ അവർക്ക് കുഴപ്പമൊന്നുമില്ലല്ലോ പ്ലീസ് ഡോക്ടർ എനിക്ക് അവരെ ഒന്ന് കാണണം പ്ലീസ്"
"അയാം സോറി റഫ്നാസ് ഞങ്ങൾക്ക് നിന്നെ മാത്രമേ രക്ഷിക്കാൻ പറ്റിയുള്ളൂ"
എനിക്ക് വാവിട്ട് കരയണം എന്നുണ്ട് പക്ഷെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നില്ല എന്റെ ശരീരം ഒരുതരം മരവിച്ച അവസ്ഥ
"ഡോക്ടർ എനിക്കവരെ കാണണം"
"റഫ്നാസ് നിങ്ങൾക്ക് ആക്സിഡന്റ് സംഭവിച്ചിട്ട് ഇപ്പോൾ ഒരു വർഷം കഴിഞ്ഞിരിക്കുന്നു. ഇത്രയും കാലം നിങ്ങൾ കോമ സ്റ്റേജിൽ ആയിരുന്നു"
ചുറ്റുമുള്ളവർ കരയുകയാണ് എനിക്കും കരയണം പക്ഷേ സാധിക്കുന്നില്ല എന്റെ ഉപ്പ ഉമ്മ മിന്നു എല്ലാം എന്റെ ഒരൊറ്റ നേരത്തെ അശ്രദ്ധകൊണ്ട് എനിക്ക് നഷ്ടമായിരിക്കുന്നു
ആരോടും ഒന്നും പറയാനില്ലായിരുന്നു
💬 Comments
View all comments